കാട്ടാന ശല്യം രൂക്ഷം: പൊറുതിമുട്ടി കുട്ടപ്പറമ്പ്​ നിവാസികൾ

ഊർങ്ങാട്ടിരി കുട്ടപ്പറമ്പിൽ ഒറ്റയാ​ൻെറ വിളയാട്ടം ഒരു ഏക്കറിലധികം കൃഷി നശിപ്പിച്ചു ഊർങ്ങാട്ടിരി: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ ഓടക്കയം വാർഡിലെ കുട്ടപ്പറമ്പിൽ കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞദിവസം കൃഷിയിടത്തിലെത്തിയ ഒറ്റയാൻ ഒരു ഏക്കറിലധികം സ്ഥലത്തെ കൃഷിയാണ്​ നശിപ്പിച്ചത്​. കുരീരി കോളനിയിലെ രാമകൃഷ്ണ​ൻെറയാണ്​ കൃഷിയിടം. കുലച്ചതും കുലക്കാത്തതുമായി 400ലധികം വാഴ, കവുങ്ങ്, കാപ്പി ഉൾപ്പെടെയാണ്​ നശിച്ചത്​. ഏകദേശം ഒരുലക്ഷം രൂപയുടെ നഷ്​ടമുണ്ടായതായി രാമകൃഷ്​ണൻ പറഞ്ഞു. മാസങ്ങൾക്കു മുമ്പ്​ ഈ പ്രദേശത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾ മരിച്ചിരുന്നു. സംഭവത്തിൽ പ്രദേശവാസികൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും വേണ്ട നടപടികൾ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, ഇപ്പോഴും ശല്യം തുടരുകയാണ്. വലിയ രീതിയിൽ വായ്പ ഉൾപ്പെടെ എടുത്താണ് പ്രദേശത്തെ കർഷകർ കൃഷിയിറക്കുന്നത്. കൃഷിയിൽനിന്ന് മാറി മറ്റു ജോലികൾ തേടേണ്ട സാഹചര്യമാണെന്ന്​ കർഷകർ പറയുന്നു. വന്യമൃഗ ആക്രമണത്തിൽ തുച്ഛമായ നഷ്​ടപരിഹാരം ആണ് കർഷകർക്ക് ലഭിക്കുന്നത്. നിരന്തരം പരാതി നൽകിയിട്ടും ഒരു പരിഹാരവുമില്ലെന്ന്​ ഓടക്കയം വാർഡ് അംഗം പി.എസ്. ജിനേഷ് പറഞ്ഞു. വന്യമൃഗങ്ങൾ എത്തുന്ന സമയം വനംവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുപറഞ്ഞാൽ അവർ പ്രദേശത്തേക്ക് തിരിഞ്ഞുനോക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് ഒരാൾ കാട്ടാന ആക്രമണത്തിൽ മരിച്ചതിനെ തുടർന്ന് പ്രതിഷേധം ശക്തമായതോടെ സോളാർ വേലി ഉൾപ്പെടെയുള്ളവ സ്ഥാപിക്കുമെന്ന്​ പറഞ്ഞിരുന്നെങ്കിലും ഒരു നടപടിയുമില്ല. ശക്തമായ സമരവുമായി മുന്നോട്ടുപോകാനാണ് കർഷകരുടെയും നാട്ടുകാരുടെയും തീരുമാനം. ഫോട്ടോ: ഒറ്റയാൻ നശിപ്പിച്ച കുരീരി രാമകൃഷ്ണ​ൻെറ കൃഷിയിടം ഫോട്ടോ നെയിം: ME ARKD ELEPHANT ATTACK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.