സ്വാഗതസംഘം രൂപവത്​കരിച്ചു

കൊണ്ടോട്ടി: മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിള കലാ അക്കാദമി ഇത്തവണത്തെ വൈദ്യര്‍ മഹോത്സവം വിപുലമായി സംഘടിപ്പിക്കുന്നു. മലബാര്‍ സമരത്തി​ൻെറ നൂറാം വാര്‍ഷികവുമായി ബന്ധപ്പെടുത്തിയുള്ള പ്രത്യേക പരിപാടികൾ സംഘടിപ്പിക്കും. അഞ്ചു ദിവസം നീളുന്ന മഹോത്സവം ജനുവരി രണ്ടാം വാരം ആരംഭിക്കും. സംഗീത, സാംസ്‌കാരിക പരിപാടികളെല്ലാം മലബാര്‍ സമരവുമായി ബന്ധപ്പെട്ടാകുമെന്ന്​ അക്കാദമി അധികൃതര്‍ അറിയിച്ചു. വിപുലമായ . നഗരസഭ അധ്യക്ഷ സി.ടി. ഫാത്തിമത്ത് സുഹ്റ ചെയര്‍പേഴ്സനും അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി ജനറല്‍ കണ്‍വീനറുമാണ്​. വിവിധ ഉപസമിതി ഭാരവാഹികളായി സലാം തറമ്മല്‍, രാഘവന്‍ മാടമ്പത്ത്, അഷ്റഫ് മടാന്‍, എം.കെ. ജയഭാരതി, ഇബ്രാഹിം കമ്പത്ത്, ഒ.പി. മുസ്തഫ, ശാദി മുസ്തഫ, പി. അബ്​ദുറഹിമാന്‍ എന്നിവരെയും തെരഞ്ഞെടുത്തു. ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി അധ്യക്ഷത വഹിച്ചു. സെക്രട്ടറി റസാഖ് പയമ്പ്രോട്ട്, എന്‍. പ്രമോദ് ദാസ്, പുലിക്കോട്ടില്‍ ഹൈദരാലി, എം.കെ. ജയഭാരതി, രാഘവന്‍ മാടമ്പത്ത്, പി. അബ്​ദുറഹിമാന്‍, ശിഹാബ് കോട്ട, ഇബ്രാഹിം കമ്പത്ത്, സലാം തറമ്മല്‍, ആനക്കച്ചേരി മൂസ ഹാജി, കരീം, ജാഫര്‍ പാണാളി, ഹമീദ് കരിമ്പുലാക്കല്‍, എം.എ. കരീം, ജാഫര്‍ പാണാളി, കെ.പി. പ്രകാശന്‍, കെ.ടി. റഫീഖ്, അരങ്ങ് നാസര്‍, നൗഷാദ് നെടിയിരുപ്പ്, കെ.പി. നിമിഷ, ശബീറലി കമ്പത്ത്, കാപ്പാടന്‍ അഷ്റഫ്, റഫീഖ് കൊണ്ടോട്ടി, ടി. മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.