മെഡിക്കൽ കോളജിൽ ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചു; ഇനി ഹോസ്റ്റലുകളിൽ വെളിച്ചമെത്തും

മെഡിക്കൽ കോളജിൽ ട്രാൻസ്ഫോർമറുകൾ സ്ഥാപിച്ചു ഇനി ഹോസ്​റ്റലുകളിൽ വെളിച്ചമെത്തും മഞ്ചേരി: ഗവ. മെഡിക്കൽ കോളജിൽ നിർമാണം പൂർത്തിയായ കെട്ടിടങ്ങളിലേക്ക് വെളിച്ചമെത്തിക്കാൻ സബ് സ്​റ്റേഷനും ട്രാൻസ്ഫോർമറുകളും സ്ഥാപിച്ചു. സബ്‌ സ്‌റ്റേഷനില്‍ 400 കെ.വിയുടെയും പ്രധാന കെട്ടിടങ്ങള്‍ക്ക് അരികിലായി 250 കെ.വി, 200 കെ.വി ശേഷിയുള്ള മൂന്ന് സ്വയം നിയന്ത്രിത ട്രാന്‍സ്‌ഫോർമറുകളുമാണ്​ സ്ഥാപിച്ചത്. മണ്ണിന് അടിയിലൂടെയാണ് കേബിളുകള്‍ കൊണ്ടുപോകുന്നത്. ഇതിനായി കോണ്‍ക്രീറ്റ് ചാലുകളും നിര്‍മിച്ചു. അഞ്ച് നിലകളുള്ള ആൺകുട്ടികളുടെ ഹോസ്​റ്റൽ, പത്ത് നിലകളിലായുള്ള അനധ്യാപക ക്വാർട്ടേഴ്സ് എന്നിവ നിർമാണം പൂർത്തിയായി കഴിഞ്ഞ ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്​തിരുന്നു. എന്നാൽ, വൈദ്യുതി ലഭിക്കാത്തതിനാൽ തുറന്നുകൊടുക്കാനായിരുന്നില്ല. േകാവിഡ് പ്രതിസന്ധിയിൽ ട്രാൻസ്ഫോർമറുകൾ എത്താൻ വൈകിയതാണ് പ്രതിസന്ധിക്കിടയാക്കിയത്. കഴിഞ്ഞ നവംബർ 20ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ആശുപത്രി സന്ദർശിച്ച് ഡിസംബർ 31നകം രണ്ട് കെട്ടിടങ്ങളും തുറന്നുകൊടുക്കാൻ നിർദേശിച്ചിരുന്നു. ഇതോടെയാണ് നിർമാണ പ്രവൃത്തി വേഗത്തിലായത്. ഹോസ്​റ്റൽ, ക്വാർട്ടേഴ്സ് കെട്ടിടങ്ങളിലേക്കുള്ള റോഡുകളിൽ 80 തെരുവുവിളക്കുകള്‍ സ്ഥാപിക്കാനുള്ള പ്രവൃത്തികളും ഇ​േതാടൊപ്പം പുരോഗമിക്കുന്നുണ്ട്. me med colg transformer : മഞ്ചേരി മെഡിക്കൽ കോളജിൽ ട്രാൻസ്ഫോർമർ സ്ഥാപിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.