ALERT തിരൂർ: തിരൂർ നഗരസഭയുടെ ബഡ്‌സ് സ്കൂൾ വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ ഇനി മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ടതില്ല. തിരൂർ നഗരസഭ സ്കൂളിന് ബസ് കൈമാറി. അറുപതോളം ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയത്തിൽ എത്താൻ വിദ്യാർഥികളും രക്ഷിതാക്കളും ആശ്രയിച്ചിരുന്നത് സ്വകാര്യ വാഹനങ്ങളെയായിരുന്നു. വലിയ ചെലവ് വരുന്നതായിരുന്നു ഇത്. ഇതിന് പരിഹാരം കാണുന്നതിനായി കുടുംബശ്രീ മിഷനും മുന്നോട്ടുവരുകയായിരുന്നു. ബഡ്‌സ് സ്കൂളുകൾക്ക് വാഹനം നൽകുന്ന പദ്ധതിയിൽ തിരൂർ നഗരസഭ ബഡ്‌സ് സ്കൂളിനെ കൂടി ഉൾപ്പെടുത്തുകയായിരുന്നു. 15 ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. നഗരസഭ പദ്ധതിവിഹിതം കൂടി ഉൾപ്പെടുത്തിയാണ് വാഹനം വാങ്ങിയത്. തിരൂർ നഗരസഭ ചെയർപേഴ്‌സൻ എ.പി. നസീമ ബസിന്റെ താക്കോലും രേഖകളും സ്കൂൾ അധികൃതർക്ക് കൈമാറി. വൈസ് ചെയർമാൻ പി. രാമൻകുട്ടി അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ സെക്രട്ടറി ടി.വി. ശിവദാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ കെ.കെ. സലാം, ഫാത്തിമത്ത് സജ്‌ന, കൗൺസിലർമാരായ അബ്ദുല്ലക്കുട്ടി, ഷാഹുൽ ഹമീദ്, ഐ.പി. സീനത്ത്, റംല, അസൂത്രണസമിതി വൈസ് ചെയർമാൻ പി.കെ.കെ. തങ്ങൾ, എച്ച്.എസ്. ജീവരാജ്, എച്ച്.ഐ. രഞ്ജിത്ത്, എ.കെ. സൈതാലി കുട്ടി, യാസർ പയ്യോളി, ഷൈജ, പി.ടി.എ പ്രസിഡന്റ് ഉബൈദ്, യൂസഫ് പൂഴിത്തറ എന്നിവർ സംബന്ധിച്ചു. mw bads school bus : തിരൂർ നഗരസഭ ബഡ്‌സ് സ്കൂൾ വിദ്യാർഥികൾക്കായി നൽകുന്ന ബസിന്റെ താക്കോലും രേഖകളും സ്കൂൾ അധികൃതർക്ക് നഗരസഭ ചെയർപേഴ്‌സൻ എ.പി. നസീമ കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.