ഏറ്റെടുത്ത് വിതരണം ചെയ്യാൻ നാലു വില്ലേജുകളിലും ഭൂമി പെരിന്തൽമണ്ണ: പെരിന്തൽമണ്ണ താലൂക്കിൽ സർക്കാർ ഏറ്റെടുത്ത് വിതരണം ചെയ്യേണ്ട മിച്ചഭൂമി കേസുകൾ ഊർജിതമാക്കി റവന്യൂ വകുപ്പ്. കുറുവ, അങ്ങാടിപ്പുറം, കോഡൂർ, മേലാറ്റൂർ വില്ലേജുകളിലാണ് ഭൂമി ഏറ്റെടുക്കേണ്ടത്. അങ്ങാടിപ്പുറം മാലാപ്പറമ്പിൽ എം.ഇ.എസ് മെഡിക്കൽ കോളജിന് എതിർവശത്താണ് 2.5 ഏക്കർ ഭൂമി. അങ്ങാടിപ്പുറത്തെ രണ്ടേക്കർ നേരത്തെ ഏറ്റെടുത്തതാണ്. ഭൂരഹിതരെ കണ്ടെത്തി വിതരണം ചെയ്യാൻ പെരിന്തൽമണ്ണ തഹസിൽദാർ റിപ്പോർട്ട് തയാറാക്കി കലക്ടർക്ക് നൽകി. കലക്ടറാണ് അർഹരായവരെ തിരഞ്ഞെടുക്കേണ്ടത്. നേരത്തെ സബ്കലക്ടർ, തഹസിൽദാർ, വില്ലേജ് ഓഫിസർ എന്നിവർ സംയുക്തമായി സ്ഥലം കണ്ട് പരിശോധിക്കുകയും അതിരുകൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഏറ്റെടുക്കാൻ ഏറ്റവും കൂടുതൽ ഭൂമി കോഡൂർ വില്ലേജിലാണ്. ഇവിടത്തെ 22 ഏക്കർ ഒന്നിലേറെ ഉടമകളുടെ കൈവശമാണ്. പല ഭാഗങ്ങളായി കിടക്കുന്നതിൽ ഒന്നിൽ നിയമനടപടികൾ പൂർത്തിയായിട്ടില്ല. അതേസമയം, ബാക്കിയുള്ള ഭൂമി ഏറ്റെടുക്കുന്നതിനും വിതരണം ചെയ്യുന്നതിനും തടസ്സങ്ങളില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. കുറുവ വില്ലേജിൽ 2.83 ഏക്കർ ഭൂമിയുടെ എല്ലാ പരിശോധനയും നടത്തി. മേലാറ്റൂരിൽ ആറ് ഏക്കർ ഭൂമിയാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.