വേങ്ങര: മലബാർ കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് വേങ്ങര സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവൽ എഴുത്തുകാരനും ചലച്ചിത്ര നിരൂപകനും മലയാള സർവകലാശാല അധ്യാപകനുമായ ഡോ. അൻവർ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മേളയോടനുബന്ധിച്ചു മലയാള സിനിമയുടെ ചരിത്രം അടയാളപ്പെടുത്തിയ എക്സിബിഷൻ പവലിയനും കാമ്പസിൽ ഒരുക്കിയിട്ടുണ്ട്. നാല് ജില്ലകളിലെ വിവിധ കോളജുകളിൽനിന്നുള്ള അഞ്ഞൂറിലധികം പ്രതിനിധികൾ പങ്കെടുത്തു. മൾട്ടിമീഡിയ, ജേണലിസം വിഭാഗങ്ങളും ഫിലിം ക്ലബും സംയുക്തമായി സംഘടിപ്പിച്ച മേള ഉദ്ഘാടന ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ ഡോ. യു. സൈദലവി അധ്യക്ഷത വഹിച്ചു. സി.ടി. മുനീർ, ഫെസ്റ്റിവൽ ഡയറക്ടർ കെ.സി. ഫിറോസ്, മൾട്ടിമീഡിയ വിഭാഗം മേധാവി എം. നമീർ, അധ്യാപകരായ വി. ലൈല, പി.ടി. നൗഫൽ, പി. നയീം, എ.കെ.പി. ജുനൈദ്, സ്റ്റുഡന്‍റ് ഡയറക്ടർ സി. ഷമീമ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.