പൂക്കോട്ടുംപാടം: ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ആൻഡ് ഗൈഡ് യൂനിറ്റ് സ്കൗട്ട് ഡേ പരിചിന്തന ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. തുടർന്ന് 'വായു മലിനീകരണത്തിനെതിരെ സൈക്കിൾ സവാരി അഭ്യസിക്കാം' എന്ന മുദ്രാവാക്യമുയർത്തി സൈക്കിൾ റാലി നടത്തി. പൂക്കോട്ടും പാടം പത്രീക്ഷാഭവനിൽ എത്തി ഭിന്നശേഷിക്കാരായ കുട്ടികളുമൊത്ത് പാട്ടും കളികളും മധുര വിതരണവുമായി അല്പനേരം ചെലവഴിച്ചു. പറവകൾക്കൊരു ഉറവ എന്ന പദ്ധതി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. സ്കൂളും പരിസരവും പൂന്തോട്ടവും മാലിന്യ മുക്തമാക്കുകയും ചെയ്തു. പരിചിന്തന സദസ്സ് പ്രധാനധ്യാപകൻ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ഉപ പ്രധാനാധ്യാപിക വി. റഹിയ ബീഗം സന്ദേശം നൽകി. എസ്.പി.സി ഓഫിസർ ജയശ്രീ, സ്റ്റാഫ് സെക്രട്ടറി ഫിറോസ് ബാബു തുടങ്ങിയവർ സംസാരിച്ചു. പരിപാടികൾക്ക് സ്കൗട്ട് അധ്യാപകരായ എ. സിദ്ദീഖ് ഹസൻ മാസ്റ്റർ, കെ. സാജിത, കായികാധ്യാപകൻ ഡി.ടി. മുജീബ് തുടങ്ങിയവർ നേതൃത്വം നൽകി. ppm1 പൂക്കോട്ടുംപാടം ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട് ഡേ പരിചിന്തന ദിനാചരണ സൈക്കിൾ റാലി പ്രധാനാധ്യാപകൻ ഷൗക്കത്തലി ഫ്ലാഗ് ഓഫ് ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.