സന്തോഷ് ട്രോഫി: ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ഇന്ന് മുതല്‍

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബാള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ വ്യാഴാഴ്ച മുതല്‍ ലഭ്യമാകും. https://www.santoshtrophy.com/ വെബ്സൈറ്റിലൂടെയാണ് ടിക്കറ്റുകള്‍ ലഭ്യമാകുക. ഓണ്‍ലൈന്‍ പേമെന്‍റ്​ മാര്‍ഗത്തിലൂടെ പണമിടപാട് നടത്താം. ഇടപാട് പൂര്‍ത്തിയായാല്‍ ടിക്കറ്റിന്‍റെ കോപ്പി നേരിട്ട് ഡൗണ്‍ലോഡ് ചെയ്തും ഇ-മെയില്‍ വഴിയും ലഭ്യമാക്കും. ഈ ടിക്കറ്റ് ഉപയോഗിച്ച് മത്സരം കാണാം. ഒരാള്‍ക്ക്​ ഒരുസമയം അഞ്ച് ടിക്കറ്റ് വരെ ഓണ്‍ലൈനില്‍ വാങ്ങാന്‍ സാധിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.