കൊ​ട​ക്ക​ൽ അ​ങ്ങാ​ടി​യി​ൽ റോ​ഡ​രി​കി​ൽ അ​പ​ക​ട​ക​ര​മാ​യ നി​ല​യി​ൽ ചാ​ഞ്ഞു നി​ൽ​ക്കു​ന്ന ചീ​നി മ​രം

തി​രു​നാ​വാ​യ: കൊ​ട​ക്ക​ലി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ റോ​ഡി​ലേ​ക്ക് ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന ചീ​നി മ​രം മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. ഏ​തു സ​മ​യ​വും നി​ലം പൊ​ത്താ​മെ​ന്ന അ​വ​സ്ഥ​യി​ല​ണ് മ​രം. ഇ​തി​നു താ​ഴെ പാ​ർ​ക്ക് ചെ​യ്യു​ന്ന ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും സ​മീ​പ​ത്തെ വ്യാ​പാ​രി​ക​ളും യാ​ത്ര​ക്കാ​രും നി​ര​വ​ധി ത​വ​ണ ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് നി​വേ​ദ​നം വ​ഴി​യും മ​റ്റും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു.

തി​രു​നാ​വാ​യ പ​ഞ്ചാ​യ​ത്തി​ലെ കൊ​ട​ക്ക​ൽ അ​ങ്ങാ​ടി​യി​ലെ തി​രൂ​ർ-​കു​റ്റി​പ്പും റോ​ഡ​രി​കി​ലാ​ണ് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന മ​രം. നി​ര​വ​ധി യാ​ത്ര​ക്കാ​രും സ്കൂ​ൾ കു​ട്ടി​ക​ളും വാ​ഹ​ന​ങ്ങ​ളും നി​ര​ന്ത​രം യാ​ത്ര ചെ​യ്യു​ന്ന ഈ ​റോ​ഡി​ൽ വ​ലി​യ അ​പ​ക​ടം സം​ഭ​വി​ക്കും മു​മ്പ് ബ​ന്ധ​പ്പെ​ട്ട​വ​ർ ഉ​ണ​ർ​ന്നു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ആ​വ​​ശ്യ​പ്പെ​ടു​ന്ന​ത്.

Tags:    
News Summary - Tree leaning on the road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.