യു.ഡി.എഫ് ആരോപണങ്ങൾ അടിസ്ഥാനരഹിതം -പുലാമന്തോൾ പഞ്ചായത്ത് ഭരണസമിതി

പുലാമന്തോൾ: ഗ്രാമപഞ്ചായത്തിലെ 2021- 22 വർഷത്തെ പദ്ധതി വിതരണവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് പുലാമന്തോൾ പഞ്ചായത്ത് കമ്മിറ്റി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമെന്ന്​ പഞ്ചായത്ത് ഭരണസമിതി. ഹയർ സെക്കൻഡറി വരെയുള്ള മുഴുവൻ എസ്.സി വിദ്യാർഥികൾക്കും പഠനോപകരണങ്ങൾ സൗജന്യമായി നൽകാൻ 2021-22 സാമ്പത്തിക വർഷത്തിൽ പദ്ധതി തയാറാക്കി. അനുവദിച്ച ഫണ്ട് വിവിധ എസ്.സി പദ്ധതികൾക്കായി ചെലവഴിച്ചതിനാൽ പഠനോപകരണങ്ങൾക്കായി പണം നൽകാനായില്ല. തുടർന്നു തദ്ദേശ സ്വയംഭരണ മന്ത്രി എം.വി. ഗോവിന്ദനെ നേരിൽകണ്ട് പദ്ധതിക്ക് ആവശ്യമായ പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ലഭ്യമായില്ല. ഇതോടെ സ്പിൽ ഓവർ പ്രോജക്ടായി നടപ്പാക്കാൻ തീരുമാനിച്ചു. വയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്താൻ പഞ്ചായത്ത് ഭരണസമിതി ടെൻഡർ ക്ഷണിക്കുകയും ഏറ്റവും കുറഞ്ഞ തുകക്കുള്ള ടെൻഡർ കോട്ടയം ആസ്ഥാനമായുള്ള കമ്പനി നൽകുകയും ചെയ്തു. വിതരണത്തിനായി എത്തിച്ച കട്ടിൽ ഗുണമേന്മയില്ലാത്തതിനാൽ തിരിച്ചയച്ചു. ഈ വർഷത്തെ പദ്ധതിയിൽനിന്ന് കട്ടിൽ വിതരണം ഒഴിവാക്കാനാകാത്തതിനാൽ മാർച്ച്‌ അവസാനത്തിലായി 40 കട്ടിലുകൾ ഇറക്കിയെന്നും ഭരണസമിതി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.