രാമനവമി: സംഘ്​പരിവാർ ആക്രമണങ്ങൾ ആസൂത്രിതം -പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം: രാമനവമി ദിനാഘോഷ ഭാഗമായി മധ്യപ്രദേശ്, ഗുജറാത്ത്, കർണാടക, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടക്കുന്ന മുസ്​ലിം വിരുദ്ധ ആക്രമണങ്ങൾ ആസൂത്രിതമാണെന്ന് മുസ്​ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. അക്രമികൾ മുസ്​ലിം വിഭാഗത്തിന്റെ കെട്ടിടങ്ങൾ മാത്രം തിരഞ്ഞ് പിടിച്ച് തകർക്കുകയായിരുന്നു. വിവിധ പ്രദേശങ്ങളിൽ ഒരേ രീതിയിൽ അക്രമം അഴിച്ചുവിട്ടത്​ ഇതിന്​ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.