ബാലലൈബ്രറി പദ്ധതി ഉദ്ഘാടനം ചെയ്തു

ബാലലൈബ്രറി ആരംഭിച്ചു മഞ്ചേരി: കരിക്കാട് ഗ്രാമസേവ സമിതി ഗ്രന്ഥാലയത്തിന് കുടുംബശ്രീ ജില്ല മിഷൻ അനുവദിച്ച ബാലലൈബ്രറി പദ്ധതി ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി ഡോ. കെ.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ പി. ഗീത അധ്യക്ഷത വഹിച്ചു. ആദ്യ പുസ്തകവിതരണം തൃക്കലങ്ങോട് സി.ഡി.എസ് പ്രസിഡന്‍റ്​ സി. സജിനി നിർവഹിച്ചു. കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ ജാഫർ കെ. കക്കൂത്ത് പദ്ധതി വിശദീകരിച്ചു. എൽ.എസ്.എസ്, യു.എസ്.എസ് ജേതാക്കൾക്ക് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ.പി. മധു ഉപഹാരങ്ങൾ നൽകി. ഗ്രന്ഥാലയം സെക്രട്ടറി ഷാജി കരിക്കാട്, സി.ഡി.എസ്​ വൈസ് ചെയർപേഴ്സൻ എം.കെ. രമാദേവി, സി.ഡി.എസ്​ അംഗം ശ്രീലേഖ, വൈസ് ചെയർപേഴ്സൻ സുനിത രാജ്, അംഗൻവാടി വർക്കർ പി.ടി. രജിത, തൃക്കലങ്ങോട് വായനശാല സെക്രട്ടറി ഇ.വി. ബാബുരാജ്, കാരകുന്ന് 34 വായനശാല പ്രസിഡന്‍റ്​ വി.വി. മാധവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഗ്രന്ഥാലയം പ്രസിഡന്‍റ്​ എൻ. ശങ്കരൻകുട്ടി സ്വാഗതവും ബാലവേദി അംഗം വിനായക് രഞ്ജൻ നന്ദിയും പറഞ്ഞു. me manjeri കരിക്കാട് ഗ്രാമസേവ സമിതി ഗ്രന്ഥാലയത്തിന് കുടുംബശ്രീ ജില്ല മിഷൻ അനുവദിച്ച ബാലലൈബ്രറി ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി ഡോ. കെ.കെ. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.