വിഷു റമദാൻ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു

താനൂർ: താനൂർ പ്രസ് റിപ്പോർട്ടേഴ്സ് ക്ലബിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്കായി വിഷു, റമദാൻ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം താനാളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അബ്ദുറസാഖ് നിർവഹിച്ചു. പ്രസ് റിപ്പോർട്ടേഴ്സ് ക്ലബ് പ്രസിഡന്റ് അഫ്സൽ കെ പുരം അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി. പ്രേമനാഥൻ, വി.പി. ശശികുമാർ എന്നിവർ സംസാരിച്ചു. താനാളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അബ്ദുറസാഖ്, താനൂർ നഗരസഭ മുൻ വൈസ് ചെയർമാൻ സി. മുഹമ്മദ് അഷ്റഫ്, വി.വി.എൻ വെളിച്ചെണ്ണ കമ്പനി ഉടമ വി.വി. അനൂപ്, സെഞ്ച്വറി ബോയ്സ് താനാളൂർ എന്നിവരാണ് ഭക്ഷ്യക്കിറ്റുകൾ സ്പോൺസർ ചെയ്തത്. കിറ്റ് വിതരണത്തിന് ഉബൈദുല്ല താനാളൂർ, ബാപ്പു വടക്കയിൽ, ടി.സി.വി. ആസാദ്, ബൈജു അരിക്കാഞ്ചിറ, ഷെഫീഖ് താനൂർ, ഇസ്ഹാഖ് വെട്ടം, പി. വിജയൻ എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.