വളാഞ്ചേരി: വളാഞ്ചേരി-കരേക്കാട് റോഡിനോട് ചേർന്ന് എടയൂർ ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിൽ തിണ്ടലത്തിന് സമീപം പ്രവർത്തിക്കുന്ന വളം നിർമാണ ശാലക്ക് തീപിടിച്ചു. ഇവിടെ കൂട്ടിയിട്ട ചകിരിക്കാണ് തീപിടിച്ചത്. ആർക്കും പരിക്കില്ല. വളം നിർമിക്കുകയും വില്‍പന നടത്തുകയും ചെയ്യുന്ന കമ്പനിയിൽ വെള്ളിയാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. സ്ഥാപനത്തിൽനിന്ന് തീ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാര്‍ അണക്കാൻ ആരംഭിക്കുകയും ഫയര്‍ഫോഴ്‌സിനെ അറിയിക്കുകയുമായിരുന്നു. പെരിന്തല്‍മണ്ണയില്‍നിന്ന് ഒരു യൂനിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ പൂര്‍ണമായി നിയന്ത്രണവിധേയമാക്കിയത്. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ കാരണം വൻ അപകടമാണ് ഒഴിഞ്ഞത്. സ്ഥാപനത്തിനോട് ചേർന്ന മറ്റൊരു മുറിയിൽ സൂക്ഷിച്ച യൂറിയക്കും പൊട്ടാഷിനും തീ പിടിക്കാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായതായും ഇവക്ക് തീപിടിച്ചാൽ വിഷവാതകം വമിക്കാൻ സാധ്യതയേറെയാണെന്നും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. വളാഞ്ചേരി പൊലീസും സ്ഥലത്ത് എത്തി. സ്ഥാപനത്തിന്‍റെ ലൈസൻസ് പുതുക്കി നൽകാൻ അപേക്ഷ ലഭിച്ചിട്ടുണ്ടെങ്കിലും വിശദപരിശോധനക്ക് ശേഷം മാത്രമേ ലൈസൻസ് പുതുക്കി നൽകുകയുള്ളൂവെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഹസീന ഇബ്രാഹിം പറഞ്ഞു. MP VNCY 5 fire foree, mp fire2, mp fire3 തിണ്ടലത്തിന് സമീപം പ്രവർത്തിക്കുന്ന വളം നിർമാണ ശാലക്ക് തീപിടിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.