എടപ്പാൾ: കുണ്ടയാർ പാലം നിർമാണം മഴക്ക് മുമ്പ് പൂർത്തീകരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുനന്മ കാലടി പഞ്ചായത്ത് യൂനിറ്റ് ആവശ്യപ്പെട്ടു. മഴക്ക് മുമ്പ് പൂർത്തീകരിക്കാൻ കഴിയാത്തപക്ഷം സമാന്തരമായി താൽക്കാലിക പാലം നിർമിച്ച് ഇതിലൂടെയുള്ള യാത്രികരുടെ ദുരവസ്ഥ പരിഹരിക്കണം. മഴ ആരംഭിച്ചാൽ നിലവിലെ പാടത്തും തോട്ടിലും വെള്ളം കൂടിയാൽ യാത്ര ദുരിതപൂർണമാകും. സ്കൂൾ കുട്ടികൾ അടക്കമുള്ളവരെ ഇത് കാര്യമായി ബാധിക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. കെ.പി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. എം. രാജലക്ഷ്മി, എം.ജി. റീന, റിയാസ് ടി. കോലളമ്പ്, ഒ.വി. ഷിജിൽ കുമാർ, എം. ശിവശങ്കരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.