തണ്ണീര്‍തടങ്ങളില്‍ തെളിനീരൊഴുക്കാനിറങ്ങി കുട്ടിപ്പൊലീസ് മൊറയൂര്‍: പൊതുജലാശയങ്ങളില്‍ തെളിനീരുറപ്പാക്കാൻ സന്നദ്ധ സേവനവുമായി കുട്ടിപ്പൊലീസ്. അവധിക്കാലം സാമൂഹിക സേവനത്തിന് പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായി മൊറയൂര്‍ വി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സ്റ്റുഡന്റ്‌സ് പൊലീസ് കാഡറ്റുകളാണ് വിദ്യാലയത്തോട് ചേര്‍ന്ന തോട് ശുചീകരിച്ചത്. 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുമായി ചേര്‍ന്നായിരുന്നു ശുചീകരണ യജ്ഞം. നീരൊഴുക്ക് നിലച്ച ജലാശയത്തിലെ പുല്‍ക്കാടുകളും ജൈവ, അജൈവ മാലിന്യങ്ങളും കുട്ടികള്‍ നീക്കം ചെയ്തു. 50ഓളം വിദ്യാര്‍ഥികളാണ് സേവനത്തില്‍ പങ്കാളികളായത്. അധ്യാപകരും ജനപ്രതിനിധികളും സന്നദ്ധ പ്രവര്‍ത്തകരും സഹായവുമായെത്തി. ശുചീകരണ യജ്ഞം മൊറയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. സുനീറ ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ ഡി. ശ്രീകാന്ത് അധ്യക്ഷത വഹിച്ചു. കമ്യൂണിറ്റി പൊലീസ് ഓഫിസര്‍ സുനന്ദ പ്രഹ്ലാദ്, എ.സി.പി.ഒ സ്റ്റെഫിന്‍ തങ്കച്ചന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പടം me kdy 2 spc: മൊറയൂര്‍ വി.എച്ച്.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ പൊതുതോട് സ്റ്റുഡന്റ് പൊലീസ് കാഡറ്റുകള്‍ ശുചീകരിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.