പെരുന്നാള്‍ കിറ്റ്​ വിതരണം

കൊണ്ടോട്ടി: പെരുന്നാളിനോടനുബന്ധിച്ച് അര്‍ഹരായ കുടുംബങ്ങള്‍ക്ക് വിവിധ സംഘടനകൾ ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. കൊണ്ടോട്ടിയില്‍ ഹജ്ജ് വെല്‍ഫെയര്‍ അസോസിയേഷൻ സംഘടിപ്പിച്ച കിറ്റ് വിതരണം സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. കൊളത്തൂര്‍ ജങ്​ഷനില്‍ സംഘടിപ്പിച്ച പരിപാടിയില്‍ അസോസിയേഷന്‍ പ്രസിഡന്റ് പി. അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. പള്ളിക്കല്‍: പുളിയംപറമ്പ്​ വാര്‍ഡ് ഗ്ലോബല്‍ കെ.എം.സി.സിയും മുസ്​ലിം ലീഗ് കമ്മിറ്റിയും ചേർന്ന്​ പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു. പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ വിതരണോദ്​ഘാടനം നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി: നഗരസഭ 35ാം വാര്‍ഡ് മുസ്​ലിം ലീഗ് കമ്മിറ്റി 400 കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റുകള്‍ കൈമാറി. കോഴിക്കോട് വലിയ ഖാദി നാസര്‍ ഹയ്യ് തങ്ങള്‍ വിതരണോദ്ഘാടനം നിർവഹിച്ചു. നഗരസഭ 32ാം വാര്‍ഡില്‍ കൗണ്‍സിലര്‍ അഷ്‌റഫ് മടാന്റെ നേതൃത്വത്തിൽ പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു. കൊണ്ടോട്ടി: മോട്ടോര്‍ തൊഴിലാളി യൂനിയന്‍ (എ.ഐ.ടി.യു.സി) മണ്ഡലം കമ്മിറ്റി ഓട്ടോ-ടാക്‌സി തൊഴിലാളികള്‍ക്ക് പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്​തു. സംസ്ഥാന കമ്മിറ്റി അംഗം കെ. അസ്​ലം ഷേര്‍ഖാന്‍ ഉദ്ഘാടനം ചെയ്തു. ബാബുരാജ് കൊണ്ടോട്ടി അധ്യക്ഷത വഹിച്ചു. കൊണ്ടോട്ടി: സി.പി.എം കൊണ്ടോട്ടി ടൗണ്‍ ബ്രാഞ്ച് കമ്മിറ്റി നിര്‍ധന കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ കിറ്റുകള്‍ വിതരണം ചെയ്തു. ഏരിയ സെക്രട്ടറി പ്രമോദ് ദാസ് വിതരണോദ്ഘാടനം നിർവഹിച്ചു. ലോക്കല്‍ കമ്മിറ്റി അംഗം ഇ.കെ. മലീഹ ഏറ്റുവാങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.