നിര്‍ധന രോഗികളുടെ വീടുകളില്‍ സ്നേഹപ്പൊതിയുമായി കാരുണ്യ കേന്ദ്രം പൂക്കോട്ടൂര്‍: ആരോഗ്യ പ്രശ്‌നങ്ങളാല്‍ പ്രയാസപ്പെടുന്ന കുടുംബങ്ങളെ പെരുന്നാള്‍ വേളയിൽ ചേര്‍ത്തുപിടിച്ച് മാതൃകയാവുകയാണ് പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ അത്താണിക്കല്‍ കാരുണ്യ കേന്ദ്രം. കേന്ദ്രത്തിന് കീഴിൽ ചികിത്സയിലുള്ള നിർധന കുടുംബങ്ങൾക്കാണ് ജനകീയ സഹകരണത്തോടെ പെരുന്നാള്‍ കിറ്റുകളും സഹായധനവും വീടുകളില്‍ എത്തിച്ചുനല്‍കിയത്. പാലിയേറ്റിവ് ഹാളില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന വളന്‍റിയര്‍ ടി.വി. മൊയ്തീന്‍കുട്ടിയില്‍നിന്ന് എക്‌സിക്യൂട്ടിവ് അംഗം മുനീര്‍ മുസ്ലിയാരകത്ത് പെരുന്നാള്‍ ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. കാരുണ്യകേന്ദ്രം ചെയര്‍മാന്‍ അലി അശ്‌റഫ് അധ്യക്ഷത വഹിച്ചു. വളന്‍റിയര്‍മാരും കാരുണ്യ കേന്ദ്രം പ്രവര്‍ത്തകരും സംബന്ധിച്ചു. പടം me kdy 4 karunya kendram: അത്താണിക്കല്‍ കാരുണ്യ കേന്ദ്രം നിര്‍ധന രോഗികളുടെ കുടുംബാംഗങ്ങള്‍ക്കായി ഒരുക്കിയ പെരുന്നാള്‍ കിറ്റ് വിതരണം വളന്‍റിയര്‍ ടി.വി. മൊയ്തീന്‍കുട്ടിയില്‍നിന്ന് എക്‌സിക്യൂട്ടിവ് അംഗം മുനീര്‍ മുസ്ലിയാരകത്ത് ഏറ്റുവാങ്ങുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.