സൗഹൃദ ഫുട്ബാൾ: താഴത്തങ്ങാടി സെവൻസ് ജേതാക്കളായി അരീക്കോട്: 75ാമത് സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന് അഭിനന്ദനങ്ങളർപ്പിച്ച് അരീക്കോട് സൗഹൃദ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. അരീക്കോട് പഞ്ചായത്ത് ബാപ്പു സാഹിബ് സ്റ്റേഡിയത്തിൽ അരീക്കോട് വി.എഫ്.എ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പെരുന്നാൾ ദിവസം വൈകുന്നേരമാണ് മത്സരം നടന്നത്. മത്സരത്തിൽ താഴത്തങ്ങാടി സെവൻസും പാട്ടക്കൽ സെവൻസുമാണ് മത്സരത്തിൽ ഏറ്റുമുട്ടിയത്. വാശിയേറിയ മത്സരത്തിൽ മുൻ സന്തോഷ് ട്രോഫി താരവും എം.എസ്.പി ഡെപ്യൂട്ടി കമാൻഡന്‍റുമായ ഹബീബ് റഹ്മാന്റെ മനോഹരമായ രണ്ട് ഗോളിന് താഴത്തങ്ങാടി സെവൻസ് ജേതാക്കളായി. അരീക്കോട്ടെ പഴയകാല ഫുട്ബാൾ താരങ്ങൾ ഒരിക്കൽ കൂടി അങ്ങോട്ടുമിങ്ങോട്ടും കൊമ്പുകോർക്കുന്നത് കാണാൻ നിരവധി ഫുട്ബാൾ പ്രേമികൾ ആണ് പെരുന്നാൾ ദിവസം അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിലേക്ക് എത്തിയത്. ഇരു ടീമുകളിലുമായി അരീക്കോട്ടെ പഴയ താരങ്ങളായ സലാം നാലകത്ത്, പി.കെ.ടി. നസീർ, കെ.വി. സിഫ്സീർ, ഇണ്ണി കുഞ്ഞാൻ, കെ.വി. ജാഫർ, സി. ഇസ്ഹാഖ്, ലുഖ്മാൻ ബാബു, എം. മുജീബ്, ജബ്ബാർ, ഫൈസൽ, കെ. അബ്ദുസ്സമദ്, കെ. ജസീർ, എം. മഹ്ബൂബ് സലീം, നൗഷാദ്, ബാപ്പുട്ടി, മുജീബ് മേക്കുത്ത്, പി.കെ. മുനീർ, മുജീബ്, അഹമ്മദ് കുട്ടി തുടങ്ങിയവർ ബൂട്ട് കെട്ടിയിരുന്നു. എം. അബ്ദുൽ നാസർ മത്സരം നിയന്ത്രിച്ചു. എ. നാസർ, ഈപ്പു ഷഫീക്, സി. ലത്തീഫ്, സി. സുഹൂദ് മാസ്റ്റർ, ഡോ. കെ. സഫറുള്ള, ടി. മിസ്ഹബ്, എം.ടി. നാസർ, എം.പി.ബി. ഷൗക്കത്ത്, കെ. സമീർ, എം. ബാബു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഫോട്ടോ: അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന താഴത്തങ്ങാടി സെവൻസും പാട്ടക്കൽ സെവൻസും തമ്മിലുള്ള സൗഹൃദമത്സരത്തിൽ നിന്ന് ഫോട്ടോ നെയിം: ME ARKD FOOT BALL NEWS
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.