വെളിച്ചം കെട്ട് 'പ്രകാശപൂരിത കൊണ്ടോട്ടി' പദ്ധതി മിഴിയടച്ച് കൊണ്ടോട്ടി ബൈപാസിലെ തെരുവുവിളക്കുകൾ കൊണ്ടോട്ടി: നിറം കെട്ട് 'പ്രകാശ പൂരിത കൊണ്ടോട്ടി' പദ്ധതി. കൊണ്ടോട്ടി നഗരസഭ പരിധിയില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. അര ലക്ഷത്തോളം രൂപ ചെലവില്‍ നഗരത്തിലെ പ്രധാന പാതയായ ബൈപാസ് റോഡില്‍ കുറുപ്പത്ത് മുതല്‍ 17ാം മൈല്‍ വരെ സ്ഥാപിച്ച തെരുവുവിളക്കുകളില്‍ ഭൂരിഭാഗവും കണ്ണടച്ചിരിക്കുകയാണ്. സന്ധ്യ മയങ്ങുമ്പോള്‍ നിരത്തുകള്‍ ഇരുട്ടിലാകുന്നത് വ്യാപക പരാതികള്‍ക്കാണ് വഴിവെക്കുന്നത്. വഴിയോര യാത്രികര്‍ക്കാണ് തെരുവുവിളക്കുകളുടെ അഭാവം പ്രധാന പ്രതിസന്ധിയായിരിക്കുന്നത്. വെളിച്ചക്കുറവുള്ളതിനാൽ കാല്‍നട യാത്രികര്‍ക്ക് റോഡ് മുറിച്ചു കടക്കാനാകാത്ത അവസ്ഥയും നിലവിലുണ്ട്. വെളിച്ചക്കുറവ് നിരന്തരമുള്ള അപകടങ്ങള്‍ക്കും ഗതാഗത നിയമ ലംഘനങ്ങള്‍ക്കും കാരണമായിട്ടും വിഷയത്തില്‍ അധികൃത ഇടപെടലുകള്‍ വൈകുന്നതില്‍ പ്രതിഷേധം ശക്തമാണ്. രാത്രിയില്‍ കത്താതിരിക്കുന്ന വിളക്കുകള്‍ക്കൊപ്പം രാപ്പകല്‍ ഭേദമില്ലാതെ കത്തിക്കൊണ്ടിരിക്കുന്ന തെരുവുവിളക്കുകളും നഗരത്തിലെ നിത്യക്കാഴ്ചയാണ്. 2021ല്‍ പുതുവത്സര സമ്മാനമായാണ് കൊണ്ടോട്ടിക്ക് ടി.വി. ഇബ്രാഹിം എം.എല്‍.എ 'പ്രകാശപൂരിത കൊണ്ടോട്ടി' പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയുടെ നടത്തിപ്പു ചുമതലയേറ്റെടുത്ത കമ്പനിക്ക് മൂന്ന് വര്‍ഷക്കാലം അറ്റകുറ്റപ്പണികളും നിര്‍വഹിക്കണം എന്ന രീതിയിലായിരുന്നു കരാര്‍. വര്‍ഷമൊന്നു പിന്നിട്ടതോടെ കരാര്‍ നിബന്ധനകള്‍ ജലരേഖയായി. വെളിച്ചമെത്തിക്കാത്ത വിളക്കുകാലുകളില്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ പിന്നീടുണ്ടായില്ല. വകുപ്പു തലത്തിലും തദ്ദേശ സ്ഥാപനവുമായുള്ള കരാറുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളില്‍ കവിഞ്ഞ് ഇക്കാര്യത്തില്‍ കാര്യക്ഷമമായ ഇടപെടല്‍ എം.എല്‍.എ ഉള്‍പ്പെടെ ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുമില്ല. തെരുവുവിളക്കുകള്‍ കത്താത്ത പ്രശ്‌നത്തില്‍ നഗരസഭയും ജനപ്രതിനിധികളും ഇടപെടണമെന്ന് കൊണ്ടോട്ടി ദയ നഗര്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. സാധാരണക്കാരുടെ ജീവന്‍ സംരക്ഷിക്കുന്നതില്‍ തുടരുന്ന അനാസ്ഥ അംഗീകരിക്കാനാകില്ല. നഗര മേഖലയില്‍ കാല്‍നട യാത്രക്കാരടക്കമുള്ളവരുടെ സുരക്ഷ കൊണ്ടോട്ടി ബൈപാസ് റോഡില്‍ ഉറപ്പാക്കണമെന്നും സംഘടന പ്രസിഡന്റ് പി.ഇ. അഷ്‌റഫ്, സെക്രട്ടറി സി.എം. സലാഹുദ്ദീന്‍ എന്നിവര്‍ പറഞ്ഞു. പടം me kdy 1 light: കണ്ണടച്ച കൊണ്ടോട്ടി ബൈപാസിലെ തെരുവുവിളക്കുകള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.