ഗുരുവായൂര്‍: സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഭരണസമിതിയെ ഒഴിവാക്കി ഗുരുവായൂര്‍ ക്ഷേത്രഭരണം വര്‍ഗീയവത്കരിക്കാന്‍ സംഘ്പരിവാര്‍ ശ്രമിച്ചിരുന്നതായി സി.പി.എം സംസ്ഥാന സമിതിയംഗം ബേബി ജോണ്‍. സി.പി.എം നേതാവും ഗുരുവായൂര്‍ നഗരസഭ അധ്യക്ഷനുമായിരുന്ന കെ. മണിയുടെ കുടുംബത്തിന് സ്ഥലവും വീടും കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണിയുടെ മകളുടെ പേരിലുള്ള അഞ്ച് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും കൈമാറി. മണിയുടെ ഭാര്യ ഷീജ വീടിന്‍റെ താക്കോലും സ്ഥലത്തിന്‍റെ രേഖകളും ഏറ്റുവാങ്ങി. നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ല സെക്രട്ടറി എം.എം. വര്‍ഗീസ്, ജില്ല സെക്രട്ടേറിയറ്റംഗം കെ.വി. അബ്ദുൾ ഖാദര്‍, ജില്ല കമ്മിറ്റിയംഗം സി. സുമേഷ്, പ്രവാസി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ പി.ടി. കുഞ്ഞിമുഹമ്മദ്, എന്‍.കെ. അക്ബര്‍ എം.എല്‍.എ, ചാവക്കാട് നഗരസഭാധ്യക്ഷ ഷീജ പ്രശാന്ത്, ഗുരുവായൂര്‍ നഗരസഭ മുൻ അധ്യക്ഷ പ്രഫ. പി.കെ. ശാന്തകുമാരി, മമ്മിയൂര്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജി.കെ. പ്രകാശ്, സി.പി.എം ഏരിയ സെക്രട്ടറി ടി.ടി. ശിവദാസന്‍, ലോക്കല്‍ സെക്രട്ടറി കെ.ആര്‍. സൂരജ്, എ.എച്ച്. അക്ബര്‍, എം.ആര്‍. രാധാകൃഷ്ണന്‍, എം.സി. സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. tct gvr home കെ. മണിയുടെ കുടുംബത്തിന് സി.പി.എം നല്‍കുന്ന വീടിന്റെയും സ്ഥലത്തിന്‍റെയും രേഖകള്‍ ബേബി ജോണ്‍ കൈമാറുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.