മലപ്പുറം: ഹജ്ജ് എംബാർക്കേഷൻ പോയന്‍റ് കരിപ്പൂരിൽ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ എ.പി. അബ്ദുല്ലക്കുട്ടിക്ക് കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ നിവേദനം നൽകി. 80 ശതമാനത്തിലധികം ഹാജിമാർ ഹജ്ജ് യാത്ര പോയന്‍റായി തിരഞ്ഞെടുക്കുന്ന കരിപ്പൂരിനുപകരം 20 ശതമാനം മാത്രം പരിഗണിക്കുന്ന കൊച്ചിയെ എംബാർക്കേഷൻ പോയന്‍റായി പ്രഖ്യാപിച്ചത് ഹാജിമാരോടുള്ള അവഗണനയാണ്. വിപുലമായ സൗകര്യത്തോടെ നിലവിലുള്ള ഹജ്ജ് ഹൗസും വനിത ബ്ലോക്കും ഓഫിസ് സംവിധാനവും കരിപ്പൂരിലുള്ളപ്പോൾ മണിക്കൂറുകൾ യാത്ര ചെയ്ത് നെടുമ്പാശ്ശേരിയിലെത്തുന്നത് തീർഥാടകരോടുള്ള മനുഷ്യാവകാശ ലംഘനമാണെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാനും കേന്ദ്ര ഹജ്ജ് കമ്മിറ്റി മെംബറുമായ സി. മുഹമ്മദ് ഫൈസിയുടെ സാന്നിധ്യത്തിൽ കേരള ഹജ്ജ് വെൽഫെയർ അസോസിയേഷൻ ഭാരവാഹികളായ പി. അബ്ദുൽ കരീം, ടി. അബ്ദുൽ അസീസ് ഹാജി, ഇ.കെ. അബ്ദുൽ മജീദ്, മംഗലം സൻഫാരി, ഹസൻ സഖാഫി തറയിട്ടാൽ, പി.പി. മുജീബ് റഹ്‌മാൻ വടക്കേമണ്ണ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.