വള്ളിക്കുന്ന്: സാമൂഹിക വിരുദ്ധരുടെ താവളമായി കാടുമൂടി കിടക്കുന്ന കോട്ടക്കടവിലെ ടൂറിസ്റ്റ് കേന്ദ്രം. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് നവീകരിച്ച കേന്ദ്രത്തിൽ എത്തുന്നത് മദ്യപസംഘങ്ങളും സാമൂഹിക വിരുദ്ധരും. നേരത്തേ ഉണ്ടായിരുന്ന സൗകര്യങ്ങൾ പൊളിച്ചുനീക്കിയാണ് വീണ്ടും കോട്ടക്കടവ് പാലത്തിനു സമീപം കടലുണ്ടി പുഴയോരത്തുള്ള ടൂറിസ്റ്റ് കേന്ദ്രം 38 ലക്ഷത്തിലധികം രൂപ ചെലവഴിച്ചു നവീകരിച്ചത്. ബോട്ട് ഷെൽട്ടർ, മുളകൊണ്ട് നിർമിച്ച ഷെൽട്ടർ, നടപ്പാത, എൻക്വയറി കൗണ്ടർ തുടങ്ങി നിരവധി സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പ്രദേശം പൂർണമായും കാടുമൂടിയതിനാൽ സാമൂഹിക വിരുദ്ധരുടെ താവളമാണ്. പുഴക്ക് അക്കരെ 200 മീറ്റർ മാറി വിദേശ മദ്യഷാപ്പ് ഉള്ളതിനാൽ മദ്യപസംഘങ്ങൾ ഏറെ ആശ്രയിക്കുന്നത് ടൂറിസ്റ്റ് കേന്ദ്രത്തെയാണ്. ലക്ഷങ്ങൾ ചെലവഴിച്ചു എന്നല്ലാതെ ഒരു ടൂറിസം പ്രവർത്തനവും നടത്തിയില്ല. മാത്രമല്ല, നേരത്തേ വാങ്ങിക്കൂട്ടിയ ബോട്ടുകൾ പലതും കാണാതായിട്ടുമുണ്ട്. ബാക്കിയുള്ള ചിലത് സമീപത്തെ സ്വകാര്യവ്യക്തികളുടെ പറമ്പുകളിൽ മഴയും വെയിലുമേറ്റു നശിക്കുകയാണ്. MTVLKN 2 സാമൂഹിക വിരുദ്ധർ താവളമാക്കിയ കോട്ടക്കടവ് ടൂറിസ്റ്റ് കേന്ദ്രം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.