മലപ്പുറം: കണ്ണമംഗലം പഞ്ചായത്തിലെ 19ാം വാര്‍ഡ് വാളക്കുട, വള്ളിക്കുന്ന് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് പരുത്തിക്കാട്, ആലങ്കോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് ഉദിനുപറമ്പ് എന്നിവിടങ്ങളില്‍ മേയ് 17ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഈ വാര്‍ഡുകളുടെ പരിധിക്കുള്ളില്‍ വോട്ടെടുപ്പ് പൂര്‍ത്തിയാകുംവരെ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തി. 15ന് വൈകീട്ട് ആറു മുതല്‍ 17ന് വൈകീട്ട് ആറു വരെയും വോട്ടെണ്ണല്‍ ദിനമായ 18നുമാണ് കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി ഉത്തരവിറക്കിയത്. വിദ്യാഭ്യാസ-സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി മലപ്പുറം: കണ്ണമംഗലം പഞ്ചായത്തിലെ 19ാം വാര്‍ഡ് വാളക്കുട, വള്ളിക്കുന്ന് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് പരുത്തിക്കാട്, ആലങ്കോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് ഉദിനുപറമ്പ് എന്നിവിടങ്ങളില്‍ മേയ് 17ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പോളിങ് സ്റ്റേഷനുകളായും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായും നിശ്ചയിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് നടക്കുന്ന വാര്‍ഡുകളുടെ പരിധിക്കുള്ളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിനമായ മേയ് 17നും മേയ് 16നും കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. വാളക്കുട തര്‍ബിയത്തുല്‍ ഇസ്ലാം മദ്റസ, എടക്കാപറമ്പ് ജി.എല്‍.പി സ്‌കൂള്‍, പരുത്തിക്കാട് എ.എല്‍.പി.എസ്, ഉദിനുപറമ്പ് മദ്റസ കിഴക്ക് ഭാഗം, ചിയ്യാനൂര്‍ നാട്ടുകല്ല് അംഗൻവാടി എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. പൊതുപരീക്ഷ നടക്കുന്ന സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമല്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അർധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് നിശ്ചിത വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാല്‍ സ്വന്തം പോളിങ് സ്റ്റേഷനില്‍ വോട്ട് ചെയ്യാനുള്ള അനുമതി അതത് സ്ഥാപന മേധാവികള്‍ നല്‍കണമെന്ന് കലക്ടര്‍ വി.ആര്‍. പ്രേംകുമാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.