പൊന്നാനി: പതിറ്റാണ്ടുകളായി വേണ്ടത്ര ശ്രദ്ധ പതിയാതെ കിടന്നിരുന്ന ചെറുതോടിന് പുതുജീവൻ നൽകാനുള്ള ഇടപെലുകളുമായി പൊന്നാനി നഗരസഭ. 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി ചെറുതോടിന്റെ വീണ്ടെടുപ്പിനായി ജലനടത്തം സംഘടിപ്പിച്ചു. നഗരസഭാതല ജലനടത്തത്തിന്റെ ഉദ്ഘാടനം ചെറുതോട് കരയിൽ പി. നന്ദകുമാർ എം.എൽ.എ നിർവഹിച്ചു. നഗരസഭയിലെ തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങിയവർ ശ്രമകരമായാണ് തോട് ശുചീകരണം നടത്തിവരുന്നത്. ഏപ്രിൽ തുടക്കത്തിലാണ് അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികൾ തോടിന്റെ ശുചീകരണം ആരംഭിച്ചത്. ബിയ്യം ചെറുതോട് കരയിൽനിന്ന് പൊന്നാനി എം.ഇ.എസ് ഹയർ സെക്കൻഡറി വിദ്യാർഥികൾ ആലപിച്ച പരിസ്ഥിതി ഗാനത്തോടെ ജലനടത്തം ആരംഭിച്ചു. നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം, വൈസ് ചെയർപേഴ്സൻ ബിന്ദു സിദ്ധാർഥൻ, സ്ഥിരം സമിതി ചെയർപേഴ്സൺമാരായ രജീഷ് ഊപ്പാല, ഷീന സുദേശൻ, കൗൺസിലർമാരായ മുഹമ്മദ് ഫർഹാൻ, വി.പി. പ്രബീഷ്, ഇക്ബാൽ മഞ്ചേരി, എ. അബ്ദുൽ സലാം, കെ.വി. ബാബു, നിഷാദ്, ഷാഫി, നഗരസഭ സെക്രട്ടറി കെ.എസ്. അരുൺ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുഷ, മോഹൻ, ശുചിത്വമിഷൻ ജില്ല ആർ.പി. തേറയിൽ ബാലകൃഷ്ണൻ, സി.ഡി.എസ് പ്രസിഡന്‍റുമാരായ ധന്യ, ആയിഷ, കൃഷി ഓഫിസർ സലീം, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഓവർസിയർ അശ്വതി, സ്നേഹ തുടങ്ങിയവർ സംസാരിച്ചു Photo: MP PNN 1 'തെളിനീരൊഴുകും നവകേരളം' പദ്ധതിയുടെ ഭാഗമായി പൊന്നാനിയിൽ നടന്ന നഗരസഭാതല ജലനടത്തം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.