കേരള ഗ്രാമീൺ ബാങ്ക്​: അറ്റാദായം 124 കോടിയായി വർധിച്ചു

മലപ്പുറം: കേരള ഗ്രാമീൺ ബാങ്കിന്‍റെ അറ്റാദായത്തിൽ വൻ വർധന. മുൻ സാമ്പത്തികവർഷത്തെ 33.43 കോടിയിൽനിന്ന്​ 2021-22ൽ 124.14 കോടിയായാണ്​ വർധിച്ചത്​. പ്രവർത്തനലാഭം 195.66 കോടിയായിരുന്നത്​ 412.66 കോടിയായും ഉയർന്നു​. വെള്ളിയാഴ്ച ചേർന്ന ബാങ്ക്​ ഡയറക്ടർ ബോർഡ്​ യോഗം വാർഷിക സാമ്പത്തികഫലങ്ങൾ അംഗീകരിച്ചു. ബാങ്കിന്‍റെ ഓഹരി ഉടമകളായ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ, കനറാ ബാങ്ക്​ എന്നിവരിൽനിന്ന്​ അധിക മൂലധന തുകയായി 627.44 കോടിയാണ്​ 2021-22ൽ ലഭിച്ചത്​. പലി​ശേതര വരുമാനത്തിലും 27 ശതമാനം വർധന രേഖപ്പെടുത്തി. ബാങ്കിന്‍റെ മൊത്തം നിക്ഷേപത്തിൽ 8.4 ശതമാനം വളർച്ച രേഖപ്പെടുത്തി 21,834 രൂപയിലെത്തി. മൊത്തം വായ്പയിൽ 4.5 ശതമാനം വളർച്ചനിരക്ക്​ രേഖപ്പെടുത്തി 19,279 കോടിയായി. ഇതിൽ 94 ശതമാനവും മുൻഗണന മേഖലക്കാണ്​ നൽകിയത്​. കാർഷികമേഖലക്ക്​ 67.5 ശതമാനമാണ്​ നൽകിയത്​. ഇടപാടുകാരുടെ എണ്ണം 92.34 ലക്ഷമായും വർധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.