Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 12:13 AM GMT Updated On
date_range 7 Jun 2022 12:13 AM GMTകേരള ഗ്രാമീൺ ബാങ്ക്: അറ്റാദായം 124 കോടിയായി വർധിച്ചു
text_fieldsbookmark_border
മലപ്പുറം: കേരള ഗ്രാമീൺ ബാങ്കിന്‍റെ അറ്റാദായത്തിൽ വൻ വർധന. മുൻ സാമ്പത്തികവർഷത്തെ 33.43 കോടിയിൽനിന്ന് 2021-22ൽ 124.14 കോടിയായാണ് വർധിച്ചത്. പ്രവർത്തനലാഭം 195.66 കോടിയായിരുന്നത് 412.66 കോടിയായും ഉയർന്നു. വെള്ളിയാഴ്ച ചേർന്ന ബാങ്ക് ഡയറക്ടർ ബോർഡ് യോഗം വാർഷിക സാമ്പത്തികഫലങ്ങൾ അംഗീകരിച്ചു. ബാങ്കിന്‍റെ ഓഹരി ഉടമകളായ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ, കനറാ ബാങ്ക് എന്നിവരിൽനിന്ന് അധിക മൂലധന തുകയായി 627.44 കോടിയാണ് 2021-22ൽ ലഭിച്ചത്. പലിശേതര വരുമാനത്തിലും 27 ശതമാനം വർധന രേഖപ്പെടുത്തി. ബാങ്കിന്‍റെ മൊത്തം നിക്ഷേപത്തിൽ 8.4 ശതമാനം വളർച്ച രേഖപ്പെടുത്തി 21,834 രൂപയിലെത്തി. മൊത്തം വായ്പയിൽ 4.5 ശതമാനം വളർച്ചനിരക്ക് രേഖപ്പെടുത്തി 19,279 കോടിയായി. ഇതിൽ 94 ശതമാനവും മുൻഗണന മേഖലക്കാണ് നൽകിയത്. കാർഷികമേഖലക്ക് 67.5 ശതമാനമാണ് നൽകിയത്. ഇടപാടുകാരുടെ എണ്ണം 92.34 ലക്ഷമായും വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story