തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാമ്പസിന്റെ പടിഞ്ഞാറന്‍ മേഖലയിലെ അതിര്‍ത്തി പ്രദേശത്ത് ചുറ്റുമതില്‍ കെട്ടുന്നതിന് പൊലീസ് സഹായം തേടി എൻജിനീയറിങ് വിഭാഗം. പൊലീസ് സംരക്ഷണം ലഭിച്ചാല്‍ പ്രവൃത്തി നടത്താമെന്ന് വ്യക്തമാക്കി സര്‍വകലാശാല എൻജിനീയര്‍ രജിസ്ട്രാര്‍ക്ക് കത്ത് നല്കി. മണിക്കുളത്ത് പറമ്പ് ഭാഗത്തേക്കുള്ള റോഡ് ചുറ്റുമതില്‍ കെട്ടുന്നതോടെ ഇല്ലാതാകുമെന്നതിനാല്‍ പ്രദേശവാസികള്‍ ആഴ്ചകള്‍ക്ക് മുമ്പ് പ്രവൃത്തി തടഞ്ഞിരുന്നു.
സര്‍വകലാശാല സ്ഥാപിക്കാനായി ചെറിയ വിലക്ക് വിട്ടുനല്‍കിയ ഭൂമിയിലൂടെ വര്‍ഷങ്ങളായി റോഡ് ഗതാഗത സൗകര്യം ഉപയോഗിച്ചിരുന്ന പ്രദേശവാസികള്‍ ഈ റോഡ് അടച്ചുകെട്ടുന്നതിനെതിരെ രംഗത്തുവരികയും ചുറ്റുമതില്‍ പ്രവൃത്തി തടയുകയും ചെയ്തിരുന്നു. വിദ്യാർഥികള്‍ അടക്കമുള്ളവര്‍ വര്‍ഷങ്ങളായി ഉപയോഗിക്കുന്ന എളുപ്പവഴിയായതിനാല്‍ അടച്ചുകെട്ടാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്.
എന്നാല്‍ സര്‍വകലാശാലയുടെ ഭൂമി സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ചുറ്റുമതില്‍ കെട്ടുന്നതെന്നും വര്‍ഷങ്ങളായി യാത്ര ചെയ്തു എന്നതിനാല്‍ സര്‍വകലാശാല ഭൂമി പൊതുസ്വത്താകില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ ഈ വഴി ഇല്ലാതാകുന്നതോടെ മണിക്കുളത്ത് പറമ്പ് പ്രദേശവാസികള്‍ക്ക് വില്ലൂന്നിയാല്‍ റിങ് റോഡ്, ഒലിപ്രം-14 എന്നിവിടങ്ങളിലൂടെ കിലോമീറ്ററുകള്‍ അധികം സഞ്ചരിക്കേണ്ടി വരും. ഇതാണ് പ്രതിഷേധത്തിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.