റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം എടപ്പാൾ സ്വദേശി മാളിയേക്കൽ വീട്ടിൽ പരേതനായ അലി മകൻ അബ്ദുല്ലക്കുട്ടി (54) ആണ് മരിച്ചത്.
30 വർഷമായി റിയാദിൽ പ്രവാസിയായ ഇദ്ദേഹം അൽ ഖർജ് റോഡിലെ സൗദി ട്രിപ്പ് എന്ന കമ്പനിയിൽ ട്രെയിലർ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഉമ്മ: ബീവാത്തു കുട്ടി, ഭാര്യ: സാബിറ, മക്കൾ: നൂറ, ജാസ്മിൻ, റാഷിദ്.
സഹോദരങ്ങൾ: ഫാത്തിമ, ആയിഷ, മുഹമ്മദ്, അഷ്റഫ് (റിയാദ്), മൊയ്തു (റിയാദ്), ഇബ്രാഹിം. മരുമകന്‍: സെയ്ദ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുവേണ്ടി റിയാദ് ഐ.സി.എഫ് വെൽഫെയർ സെക്രട്ടറി റസാഖ് വയൽക്കരയുടെ നേതൃത്വത്തിൽ ‘സഫ്വ ടീം’ ആവശ്യമായ നിയമസഹായങ്ങൾ ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.