പാണ്ടിക്കാട്: 16 കിലോഗ്രാം കഞ്ചാവുമായി അന്തർ സംസ്ഥാന തൊഴിലാളിയുൾപ്പെടെ രണ്ടുപേരെ പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പുഴക്കാട്ടിരി മണ്ണുംകുളം സ്വദേശി ചെമ്മല സുരേഷ് (52), രാജസ്ഥാൻ സ്വദേശി ഉദയ് സിങ് (30) എന്നിവരെയാണ് കഞ്ചാവ് കാറിൽ ഒളിപ്പിച്ചു കടത്തവെ പാണ്ടിക്കാട് ടൗൺ പരിസരത്ത് അറസ്റ്റ് െചയ്തത്. കഞ്ചാവ് മാഫിയ സംഘത്തെക്കുറിച്ച് ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസിന് ലഭിച്ച രഹസ്യവിവരത്തിൻെറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബിഹാർ, ഒഡിഷ, സംസ്ഥാനങ്ങളിൽനിന്ന് നാട്ടിലേക്ക് വരുന്ന അന്തർ സംസ്ഥാന തൊഴിലാളികൾ കമീഷൻ വ്യവസ്ഥയിൽ ബാഗുകളിലും മറ്റും ഒളിപ്പിച്ച് കേരളത്തിലേക്ക് കഞ്ചാവെത്തിക്കുകയും വാടക ക്വാർട്ടേഴ്സുകളിൽ കിലോക്ക് 30,000 മുതൽ 35,000 രൂപക്ക് വരെ വിൽക്കുകയുമാണെന്ന് പൊലീസ് പറഞ്ഞു. ബൈക്കിലും മറ്റും കഞ്ചാവ് ആവശ്യക്കാർക്ക് എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായത്. പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ 2012ൽ കഞ്ചാവ് കേസിൽ പിടിയിലായി ഒന്നരവർഷം ശിക്ഷയനുഭവിച്ചയാളാണ് സുരേഷ്. ഉദയ് സിങ് നാട്ടിൽ വധശ്രമക്കേസിൽ ജയിൽ ശിക്ഷയനുഭവിച്ച് ജാമ്യത്തിലിറങ്ങിയതാണ്. പ്രതികളെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം. സന്തോഷ്കുമാർ, പാണ്ടിക്കാട് സി.ഐ മുഹമ്മദ് റഫീഖ്, എസ്.ഐ അരവിന്ദൻ, ജില്ല ആൻറി നാർകോട്ടിക് സ്ക്വാഡിലെ സി.പി. മുരളീധരൻ, എൻ.ടി. കൃഷ്ണകുമാർ, എം. മനോജ്കുമാർ, പ്രശാന്ത് പയ്യനാട്, കെ. പ്രബുൽ, കെ. ദിനേഷ്, പാണ്ടിക്കാട് സ്റ്റേഷനിലെ എ.എസ്.ഐ സെബാസ്റ്റ്യൻ, എസ്.സി.പി.ഒമാരായ ഗോപാലകൃഷ്ണൻ, ശശികുമാർ, സി.പി.ഒമാരായ ജയൻ, രജീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. me 1 kanjavu case suresh kumar (52) സുരേഷ് me 2 kanjavu case uday singh (30) ഉദയ് സിങ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.