ബീഫ്​ കഴിച്ചതിന്​ ആദിവാസി യുവാക്കളെ ഉൗരുവിലക്കിയ നടപടി പിൻവലിച്ചു

മറയൂർ: ബീഫ് കഴിച്ചതിനെത്തുടർന്ന് 24 ആദിവാസി യുവാക്കൾക്കെതിരെ ഏർപ്പെടുത്തിയ ഉൗരുവിലക്ക്​ പിൻവലിക്കാൻ തീരുമാനം. ജനമൈത്രി പൊലീസ് അനു കുമാറി​ൻെറ നേതൃത്വത്തിൽ വെള്ളിയാഴ്​ച ആദിവാസിക്കുടിയിൽ ചേർന്ന യോഗത്തിൽ യുവാക്കളെ തിരിച്ചുവിളിക്കാൻ തീരുമാനമായി. മറയൂർ മലനിരകളിലെ ആറ്​ ആദിവാസിക്കുടിയിലായി 24 പേരെ ഭക്ഷണത്തിനൊപ്പം ബീഫ് ചേർത്ത് കഴിച്ചതിനാണ്​ ഊരുവിലക്കിയത്​.
ഉൗരുവിലക്കപ്പെട്ടവരിൽ ചിലർ കൃഷിത്തോട്ടങ്ങളിലും വാലായ്മപ്പുരയിലും വനത്തിനുള്ളിലുമായി കുടുംബാംഗങ്ങളുമായി അകന്ന് താമസിക്കേണ്ടിവന്നു. വാർത്ത പുറത്തുവന്നതിനെത്തുടർന്ന് ജില്ല പൊലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെടുകയും സ്​പെഷൽ ബ്രാഞ്ച്​ ഡിവൈ.എസ്​.പി ഉൾപ്പെടെ അന്വേഷണം ആരംഭിക്കുകയും ചെയ്​തു. അന്വേഷണത്തി​ൻെറ ഭാഗമായി മറയൂർ ജനമൈത്രി പൊലീസിലെ അനുകുമാർ കുടികളിലെത്തി വിവരം ശേഖരിച്ചു.
സംഭവം വിവാദമായതോടെ ഊരുവിലക്കിയവരെ തിരിച്ചുവിളിക്കാമെന്ന്​ ഉൗരുകൂട്ടം സമ്മതം അറിയിച്ചു. വെള്ളിയാഴ്​ച വൈകീട്ട് നാലിന്​ ആദിവാസി മൂപ്പന്മാരുമായി ഊരുകൂട്ടം നടത്തി തിരിച്ചെത്തിക്കാൻ തീരുമാനമെടുക്കുകയായിരുന്നു. പരമ്പരാഗതമായി പാലിച്ചുപോരുന്ന ആചാരാനുഷ്​ഠാനങ്ങൾക്ക്​ വിരുദ്ധമായി ബീഫ് കഴിച്ചു എന്നതിനാൽ ചെറിയ ശിക്ഷ എന്ന രീതിയിൽ യുവാക്കളെ മാറ്റിനിർത്തിയതെന്നാണ്​ അന്വേഷണസംഘങ്ങളോട് ആദിവാസികൾ പറഞ്ഞത്​.
Tags:    
News Summary - tribal youth eating beef

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.