മലപ്പുറം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിെൻറ ഭാഗമായി ജില്ലയില്‍ 11 സ്കൂളുകള്‍ കൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്നു. അഞ്ചുകോടി രൂപ ചെലവില്‍ നിർമിച്ച ഗവ. മാനവേദന് വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്കൂള്‍ നിലമ്പൂര്‍, മൂന്ന് കോടി രൂപ ചെലവില്‍ നിർമിച്ച ജി.എച്ച്.എസ്.എസ് പുലാമന്തോള്‍, ജി.എച്ച്.എസ്.എസ് കുന്നക്കാവ്, പ്ലാന്‍ ഫണ്ടില്‍നിന്ന് നിർമാണം പൂര്‍ത്തിയാക്കിയ ജി.എം.എല്‍.പി.എസ് മൊറയൂര്‍, (1.15 കോടി), ജി.എല്‍.പി.എസ് പറങ്കിമൂച്ചിക്കല്‍, ജി.എല്‍.പി.എസ് താനൂര്‍, കെ.എം.ജി.യു.പി.എസ് തവനൂര്‍ (ഒരു കോടി വീതം) എന്നീ സ്കൂളുകളാണ് നിർമാണം പൂര്‍ത്തിയാക്കി ശനിയാഴ്ച ഉദ്ഘാടനം ചെയ്യുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനായാണ് ഉദ്ഘാടനം നിര്‍വഹിക്കുക. ഇതോടനുബന്ധിച്ച് ഓരോ സ്കൂളുകളിലും ജനപ്രതിനിധികളുടെയും ജില്ല വിദ്യാഭ്യാസ ഓഫിസര്‍മാരുടെയും നേതൃത്വത്തില്‍ നേരിട്ട് ഉദ്ഘാടന പരിപാടികള്‍ നടക്കും. ഫെബ്രുവരി 18ന് അഞ്ച് കോടി രൂപ ചെലവില്‍ നിർമിച്ച ഗവ. മോഡല്‍ എച്ച്.എസ്.എസ് പെരിന്തല്‍മണ്ണ, ജി.എച്ച്.എസ്.എസ് കുഴിമണ്ണ, ജി.എച്ച്.എസ്.എസ് തുവ്വൂര്‍, മൂന്ന് കോടി രൂപ ചെലവില്‍ നിർമിച്ച ജി.എച്ച്.എസ് അഞ്ചച്ചവിടി, ജി.എച്ച്.എസ്.എസ് കരുവാരക്കുണ്ട്, ജി.എച്ച്.എസ്.എസ് തിരുവാലി എന്നീ സ്കൂളുകള്‍ കൂടി ഉദ്ഘാടനം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ല കോഓഡിനേറ്റര്‍ എം. മണി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.