വെളിയങ്കോട്: മാരക രോഗങ്ങളാൽ കഷ്ടപ്പെടുന്നവർക്കും ശാരീരിക പ്രയാസങ്ങളാൽ ദുരിത ജീവിതം നയിക്കുന്നവർക്കും സാന്ത്വനമേകുന്ന ‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് വെളിയങ്കോട് അൽഫലാഹ് ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച 1,80,681 രൂപ കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ അബ്ദുൽ അസീസ്, ട്രസ്റ്റ് ചെയർമാൻ മുഹിയുദ്ദീൻ മൗലവി എന്നിവരിൽ നിന്ന് മാധ്യമം റെസിഡന്റ് എഡിറ്റർ എം.സി. ഇനാം റഹ്മാൻ തുക ഏറ്റുവാങ്ങി.
ഏറ്റവും കൂടുതൽ തുക സമാഹരിച്ച വിദ്യാർഥികളായ ഹവ്വ അംറിൻ, അസ്സ മറിയം, ഇനായ മറിയം, അമാനുള്ള, പി.ടി. മുഹമ്മദ് ഹംദാൻ, റിദ ഖമർ, റിദ, ആയിഷ മറീഹ, ലിയ ഖമർ, അജ്സൽ, ബഷീർ, ആയിഷ റിഫ, ടി.എസ്. നദ്വ, ഇനായ മറിയം, കെ. ഷൻസ, ആയിഷ സാഫിറ, മുഹമ്മദ് ബാസിൽ, സി. ഹയ ഫാത്തിമ, ടി.എം. ആയിഷ ഇൽഫ, കെ.എച്ച്. ഫാത്തിമ, കെ.വി. ഹവ്വ, സന സാദിഖ്, റയാൻ ഖമർ, ആദം ഹാഷ്മി, അസ്ലം, ഇബ്രാഹിം ബാദുഷ, ഷനായ ഷൈജാസ്, മുഹമ്മദ് ഫൈഹാൻ, ഫാത്തിമ നിയ, അൽമിറ ഫാത്തിമ, മുഹമ്മദ് റയാൻ, മുഹമ്മദ് ഷയാൻ, മുഹമ്മദ് ഷഹസാദ്, മുഹമ്മദ് ശിഹാൻ, ഫാത്തിമതു സഫ, ആയിഷ ശമറിൻ, ഹാദിയ ഹർഷാദ്, മുഹമ്മദ് നിബറാസ്, അംറാ റസീൽ, അൽഹാൻ, മിഖദാദ് ബിൻ ജലീൽ എന്നിവർക്കും സ്കൂൾ മെന്റർമാരായ പി.കെ. ഫസീല, സുലൈഖ, റെനീഷ എന്നിവർക്കും ട്രോഫി നൽകി.
സ്കൂളിനുള്ള ‘മാധ്യമം’ ഉപഹാരം പ്രിൻസിപ്പലിനു കൈമാറി. ട്രസ്റ്റ് ചെയർമാൻ മുഹിയുദ്ദീൻ മൗലവി, സ്കൂൾ മാനേജർ എം.എ. ശിഹാബ്, സ്കൂൾ അഡ്മിനിസ്ട്രേറ്റർ ടി.എം. സാലിം, പി.ടി.എ പ്രസിഡന്റ് ബാദുഷ, വൈസ് പ്രിൻസിപ്പൽ ഷമീറ, സ്കൂൾ ഹെൽത്ത് കെയർ കോ ഓഡിനേറ്റർ ജംഷീല, ‘മാധ്യമം’ ഏരിയ രക്ഷാധികാരി അബ്ദുൽ മജീദ്, മാധ്യമം പ്രതിനിധികളായ യൂനിറ്റ് അഡ്മിൻ എം.എ. നൗഷാദ്, സി.കെ. ഹസ്സൻ, വി.പി. അബ്ദുൽ റഷീദ്, എം. അബ്ദുള്ള എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.