തിരൂർ: തിരൂർ ആലിങ്ങലിൽ വിൽപനക്കായി സൂക്ഷിച്ച 40 കിലോഗ്രാം കഞ്ചാവ് പിടികൂടി. തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സുമേഷിെൻറ നേതൃത്വത്തിൽ കുറ്റിപ്പുറം, പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ടീം നടത്തിയ സംയുക്ത പരിശോധനയിലാണ് ലോക്ഡൗൺ കാലത്ത് ക്വാർട്ടേഴ്സ് വാടകക്കെടുത്ത് സൂക്ഷിച്ച കഞ്ചാവ് പിടികൂടിയതെന്ന് അന്വേഷണസംഘം പറഞ്ഞു.
സംഭവത്തിൽ പുറത്തൂർ ആശുപത്രിപടി തൊട്ടിവളപ്പിൽ നവാസിനെതിരെ കേസെടുത്തു. അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. കഴിഞ്ഞദിവസം എൻഫോഴ്സ്മെൻറ് സ്ക്വാഡ് തൃത്താലയിൽ നിന്ന് സർക്കിൾ ഇൻസ്പെക്ടർ അനിൽകുമാറിെൻറ നേതൃത്വത്തിൽ 80 കിലോഗ്രാം കഞ്ചാവ് ഫാമിൽ നിന്ന് പിടികൂടിയിരുന്നു. ഇതിലെ പ്രതിയെ ചോദ്യം ചെയ്തതിനെ തുടർന്ന് നടത്തിയ രഹസ്യാന്വേഷണത്തിൽ പൊന്നാനി, തിരൂർ, പരപ്പനങ്ങാടി മേഖലകളിലെ നിരവധി കഞ്ചാവ് കടത്തുകാരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച നിരവധി വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് 40 കിലോയോളം കഞ്ചാവ് കണ്ടെടുത്തത്.
തിരൂർ സി.ഐ സുമേഷ്, കുറ്റിപ്പുറം ഇ.ഐ സജീവ് കുമാർ, പരപ്പനങ്ങാടി ഇ.ഐ സാബു ചന്ദ്ര എന്നിവരുടെ നേതൃത്വത്തിൽ തിരൂർ എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവൻറിവ് ഓഫിസർ ലതീഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ പി. പ്രശാന്ത്, ടി. ഗിരീഷ്, കെ. സുമേഷ്, പി. ധനേഷ്, ഡ്രൈവർ പ്രമോദ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.