മഞ്ചേരി: കാൽനടക്കാരൻ മിനി ലോറിയിടിച്ച് മരിച്ച കേസിൽ ആശ്രിതർക്ക് 29.12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മഞ്ചേരി എം.എ.സി.ടി (മോട്ടോർ ആക്സിഡൻറ്സ് ക്ലെയിം ട്രൈബ്യൂണൽ) വിധിച്ചു. വണ്ടൂർ കാപ്പിച്ചാൽ ചാലാട് സുനിൽ ബാബു (33) മരിച്ച കേസിൽ ആണ് ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരം നൽകേണ്ടത്.
ഇതിന് പുറമെ ഒമ്പത് ശതമാനം പലിശയും കോടതിച്ചെലവും നൽകണമെന്നും വിധിയിൽ പറയുന്നു. 2016 ഏപ്രിൽ അഞ്ചിനാണ് സംഭവം. പാണ്ടിക്കാട് ഭാഗത്തുനിന്ന് വരികയായിരുന്ന ലോറി നിയന്ത്രണം വിട്ടു പുക്കുളത്ത് വച്ച് സുനിൽ ബാബുവിനെ ഇടിച്ചെന്നാണ് കേസ്.
ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുടുംബം നൽകിയ പരാതിയിലാണ് നഷ്ടപരിഹാരം നൽകാൻ ഉത്തരവായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.