മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്​ എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ വി​ഭാ​ഗം പൂ​ക്കോ​ട്ടൂ​രി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ​നി​ന്ന്​

ടൂറിസ്റ്റ്​ ബസുകൾക്കെതിരെ നടപടി; 37,750 രൂ​പ പിഴ ചുമത്തി

മലപ്പുറം: കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും കാതടപ്പിക്കുന്ന ശബ്ദ സംവിധാനങ്ങളും ഉപയോഗിച്ച് സർവിസ് നടത്തുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്‍റ് വിഭാഗം. ജില്ല എൻഫോഴ്സ്മെന്‍റ് ആർ.ടി.ഒ ഒ. പ്രമോദ് കുമാറിന്‍റെ നിർദേശപ്രകാരമായിരുന്നു പരിശോധന. മൂന്ന് ദിവസങ്ങൾക്ക് മുമ്പാണ് ജില്ലയിൽ പരിശോധന ആരംഭിച്ചതെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

ജില്ലയുടെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ സ്പീഡ് ഗവേർണർ വിച്ഛേദിച്ച് സർവിസ് നടത്തിയ നാല് ബസുകൾക്കെതിരെയും കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകൾ, മൾട്ടി കളർ ലൈറ്റുകൾ ഉപയോഗിച്ച പത്ത് ബസുകൾക്കെതിരെയും എയർ ഹോൺ ഉപയോഗിച്ച ഒരു ബസിനെതിരെയും നടപടി സ്വീകരിച്ചു. ഇവരിൽ നിന്നു 37,750 രൂപ പിഴ ചുമത്തി. വരും ദിവസങ്ങളിൽ കർശന പരിശോധന തുടരുമെന്ന് ഒ. പ്രമോദ് കുമാർ പറഞ്ഞു. എം.വി.ഐ പി.കെ. മുഹമ്മദ് ഷഫീഖ്, എ.എം.വി.ഐമാരായ ഷൂജ മാട്ടട, ഷബീർ പാക്കാടൻ, പി. ബോണി, കെ.ആർ. ഹരിലാൽ, വി. വിജിഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Tags:    
News Summary - Action against tourist buses; A fine of Rs 37,750 was imposed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.