മമ്മുദ് ഹാജി

വായോധികൻ വയലിൽ മരണപ്പെട്ട നിലയിൽ

വേങ്ങര : വേങ്ങര കൂരിയാട് കുറ്റൂർ പാടത്ത്, കുഴിയിലെ വെള്ളത്തിൽ വീണ് മരണപ്പെട്ട നിലയിൽ വയോധികനെ കണ്ടെത്തി. മാടംചിന സ്വദേശി ചോലക്കൻ കുഞ്ഞാലന്റെ മകൻ മമ്മുദ് ഹാജി (70) ആണ് മരണപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വേങ്ങര പോലീസ് സ്ഥലത്തെത്തി.

രാവിലെ 7 മണിക്ക് പതിവ് പോലെ ഇയാൾ വയലിൽ പോയതായിരുന്നു. സാധാരണ തിരിച്ചു വരുന്ന സമയം കഴിഞ്ഞും വീട്ടിൽ തിരികെ എത്താതായതോടെ വയലിൽ തിരഞ്ഞെത്തിയ അയൽവാസികളും നാട്ടുകാരുമാണ് ഇയാളെ കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകുന്നേരം 4 മണിയായിട്ടും ഫോറെൻസിക് വിദഗ്ദർ എത്താതിരുന്നതിനാൽ മൃതദേഹം ആശുപത്രിയിലേക്ക് പോസ്റ്റമോർട്ടത്തിനു കൊണ്ട് പോവാനായിട്ടില്ല.

മക്കൾ: സിറാജുദ്ദീൻ (സഊദി ), റംസീന , ജംഷീന, ഷാഹിദ, ഷംസത്ത്. മരുമക്കൾ: ആരിഫ (ചേറൂർ ), അബ്ദലത്തിഫ് (കാടപ്പടി), റഷീദ് (പടിക്കൽ), ജംഷീദ് (കുമ്മിണി പറമ്പ്), ആഷിഫ് (പറമ്പിൽ പീടിക ). സഹോദരങ്ങൾ: കുഞ്ഞീതു, ഹംസ, മുഹമ്മദ്

Tags:    
News Summary - An elderly man was found dead in a farm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.