താനാളൂർ: വട്ടത്താണി കെ.പുരം ജി.എൽ.പി സ്കൂളിൽ അറബിക് ഭാഷ ദിനാചരണ പരിപാടികൾ നടന്നു കൊണ്ടിരിക്കെ നീളൻ കന്തൂറയണിഞ്ഞ് സ്കൂളിലേക്ക് കടന്നുവന്ന അറബിയെ കണ്ട് കുട്ടികൾ അമ്പരന്നു. ഏറെ സമയം കഴിഞ്ഞാണ് മുഖ്യാതിഥിയായി അറബി വേഷത്തിലെത്തിയത് തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനായ വിഷ്ണു മാഷായിരുന്നുവെന്ന് കുട്ടികൾ തിരിച്ചറിയുന്നത്.
ഡിസംബർ 18 ലോക അറബിക് ഭാഷ ദിനത്തോടനുബന്ധിച്ചാണ് വട്ടത്താണി കെ.പുരം ജി.എൽ.പി സ്കൂൾ വ്യത്യസ്തമായ പരിപാടികൾ സംഘടിപ്പിച്ചത്. അറബി മെമ്മറി ടെസ്റ്റ്, അറബി കൈയെഴുത്ത്, അറബി ക്വിസ് മത്സരം, പോസ്റ്റർ പ്രദർശനം, അറബി അസംബ്ലി തുടങ്ങിയ നിരവധി പരിപാടികളാണ് കുട്ടികൾക്കായി സംഘടിപ്പിച്ചത്. സ്കൂൾ ഹെഡ്മിസ്ട്രസ് അജിത നാഥ് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ അബ്ദുൽ സലാം പണിക്കരാട്ടിൽ, സക്കീന, വിഷ്ണു എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.