സപ്ലിമെന്ററി പരീക്ഷക്കെത്തിയ വിദ്യാർഥിയുടെ കുത്തേറ്റ് നാല് വിദ്യാർഥികൾക്ക് പരിക്ക്

കാടാമ്പുഴ (മലപ്പുറം): സപ്ലിമെന്ററി പരീക്ഷ എഴുതാൻ എത്തിയ വിദ്യാർഥിയുടെ കുത്തേറ്റ് നാല് വിദ്യാർഥികൾക്ക് പരിക്ക്. മരവട്ടം ഗ്രേസ് വലി കോളേജിന് സമീപം ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.

കോളേജിലെ ബി.ബി.എ വിദ്യാർഥികൾക്കാണ് പരിക്കേറ്റത്. അക്രമം അഴിച്ചുവിട്ട മുൻ വിദ്യാർത്ഥിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. മുൻ വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.

പരിക്കേറ്റ കുട്ടികൾ കാടാമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണറിയുന്നത്. കാടാമ്പുഴ പൊലീസ് അന്വേഷണമാരംഭിച്ചു.

Tags:    
News Summary - Four students injured after being stabbed bystudent who appeared for supplementary exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.