കോട്ടക്കൽ: ലഹരിമാഫിയകളുടെ പ്രധാന താവളമായി കാടാമ്പുഴ മാറിയതോടെ പൊലീസ് സജീവമായി രംഗത്ത്. പരിശോധനയില്‍ എം.ഡി.എം.എയും കഞ്ചാവും നിരോധിത ലഹരി ഉത്പന്നങ്ങളുമായി രണ്ടുപേരാണ് വ്യത്യസ്ത കേസുകളില്‍ അറസ്റ്റിലായത്. വീട്ടില്‍ മാരകമയക്കമരുന്ന് സൂക്ഷിച്ചിരിക്കുന്നെന്ന വിവരമായിരുന്നു ജില്ല പൊലീസ് മേധാവി എസ്. സുജിത്ദാസിന് ആദ്യം ലഭിച്ചത്. ഇതോടെ താനൂര്‍ ഡിവൈ.എസ്.പി വി.വി ബെന്നിയുടെ നിര്‍ദ്ദേശപ്രകാരം എസ്.എച്ച്.ഒ എന്‍.ആര് സുജിത് നടത്തിയ പരിശോധനയില്‍ നാല് ഗ്രാം എം.ഡി.എം.എയും 150 ഗ്രാം കഞ്ചാവുമായി മാറാക്കര കരേക്കാട് മജീദ് കുണ്ടില്‍ വാക്കയില്‍ വീട്ടില്‍ മുഷ്ത്താഖ് (28) അറസ്റ്റിലായി. മുറിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിപദാർഥങ്ങള്‍. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
വെട്ടിച്ചിറയില്‍ നിന്ന് കാടാമ്പുഴയിലേക്ക് നിരോധിത ലഹരി ഉത്പന്നങ്ങള്‍ കടത്തുന്നെന്ന രഹസ്യവിവരത്തെ തുടര്‍ന്നുള്ള മറ്റൊരു പരിശോധനയിൽ വൈലത്തൂര്‍ നീലിയാട്ട് അബ്ദുസലാമാണ് (30) അറസ്റ്റിലായത്. അഞ്ച് ചാക്കുകളില്‍ നിന്നുമായി 3750 പാക്കറ്റ് ലഹരിവസ്തുക്കളും കടത്താന്‍ ഉപയോഗിച്ച സ്വിഫ്റ്റ് കാറും കസ്റ്റഡിയില്‍ എടുത്തു. തുടര്‍ പരിശോധനയില്‍ നാല് മില്ലിഗ്രാം എം.ഡി.എം.എയും ഇയാളില്‍ നിന്ന് കണ്ടെടുത്തു. കാടാമ്പുഴ ക്ഷേത്രപരിസരത്തെ സ്റ്റേഷനറി സ്ഥാപനത്തില്‍ നിന്ന് കഴിഞ്ഞദിവസം 272 പാക്കറ്റ് നിരോധിത ലഹരി ഉത്പന്നങ്ങളും പൊലീസ് പിടികൂടിയിരുന്നു.
കടയുടമയായ മധ്യവയസ്കയാണ് കേസില്‍ അറസ്റ്റിലായത്. വിദ്യാർഥികളെ കേന്ദ്രീകരിച്ചുളള ലഹരിക്കടത്തുകാരെ പൂട്ടിടാനുളള നീക്കത്തിലാണ് പൊലീസ്. ഗ്രേഡ് എസ്.ഐ ശ്രീകാന്ത്, എ.എസ്.ഐമാരായ സുജാത,ഷിന്‍സ് ആന്റണി, സി.പി.ഒമാരായ ഉമ്മര്‍ ഷാഹിദ്, സുരാജ്, അനീഷ്, രാജീവ്, റജിന്, രാജേഷ്, വിപിന്‍, രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.