പെരിന്തൽമണ്ണ: വില്പനക്കെത്തിച്ച കഞ്ചാവുമായി അസം സ്വദേശി പെരിന്തല്‍മണ്ണയിൽ പിടിയില്‍. ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് ജില്ല പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ പൊലീസ് നടത്തിയ പരിശോധനയിലാണ് 750 ഗ്രാം കഞ്ചാവുമായി അസം മൊറിഗാവ് സ്വദേശി അഹിദുള്‍ ഇസ്ലാം (27) പെരിന്തല്‍മണ്ണ സി.ഐ പ്രേംജിത്ത്, എസ്.ഐ ഷിജോ സി. തങ്കച്ചന് എന്നിവരടങ്ങുന്ന സംഘത്തിന്റെ പിടിയിലായത്.
അസം, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്നും ട്രയിന്‍ മാര്‍ഗ്ഗം കേരളത്തിലെത്തിച്ച് ആവശ്യക്കാര്‍ക്ക് വില്പന നടത്തുന്ന സംഘത്തില്‍ പെട്ടയാളാണ്. ചെറിയ പായ്ക്കറ്റുകളിലാക്കി അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്തും മറ്റും ഒളിപ്പിച്ച് വച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുത്താണ് കച്ചവടം നടത്തുന്നത്. പെരിന്തല്‍മണ്ണ സി.ഐ, എസ്.ഐ എന്നിവരും ആന്റി നാർക്കോട്ടിക് സ്ക്വാഡുമാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.