നിർത്തിയിട്ട കാർ പിന്നോട്ടോടി; ബൈക്ക് യാത്രക്കാരൻ രക്ഷകനായി

മലപ്പുറം: കോട്ടക്കലിൽ ഹാന്റ് ബ്രേക്കിട്ട് നിർത്തിയ കാർ വേഗത്തിൽ പിന്നോട്ടോടിയത് പരി​ഭ്രാന്തി പരത്തി. തക്ക സമയത്ത് ബൈക്ക് യാത്രക്കാരൻ ഇടപെട്ടതിനാൽ വലിയ അപകടം ഒഴിവായി. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. കാർ ഓടിച്ചിരുന്ന ആൾ വാഹനം ഓഫാക്കാതെ ഹാന്റ് ബ്രേക്കിട്ട് നിർത്തിയതിനു ശേഷം ബാങ്കിലേക്ക് പോയി.

വാഹനത്തിലുണ്ടായിരുന്ന ആരുടെയോ കൈ തട്ടി ഹാന്റ് ബ്രേക്ക് മാറി കാർ അതിവേഗം പിന്നോട്ട് ഓടി. സ്ത്രീകളും കുട്ടികളുമാണ് കാറിൽ ഉണ്ടായിരുന്നത്. കാർ നീങ്ങുന്നത് കണ്ട് ഇവർ പരി​ഭ്രാന്തരായി നിലവിളിച്ചെങ്കിലും ആരും എത്തിയില്ല. അപ്പോഴാണ് ബൈക്ക് യാത്രികൻ ബൈക്ക് നിർത്തി ​തിരക്കേറിയ റോഡിലൂടെ നീങ്ങുന്ന കാറിൽ കയറി ഹാന്റ് ബ്രേക്കിട്ട് നിയന്ത്രിച്ചു നിർത്തിയത്.

സി.സി.ടി.വി ദൃശ്യങ്ങളിൽ ഇതെല്ലാം വ്യക്തമായി കാണാം. സംഭവത്തിന്റെ വിഡിയോ വൈറലാ​യതോടെ യുവാവിന് അഭിനന്ദനവുമായി നിരവധി പേർ എത്തിയിട്ടുണ്ട്.

Tags:    
News Summary - bike rider saves car passengers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.