'ബോട്ടണി ഗൈഡി​െൻറ നടപടി മനുഷ്യാവകാശ ലംഘനം'

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ ബോട്ടണി വിഭാഗം ഗൈഡി​െൻറ നിരുത്തരവാദിത്ത പ്രവർത്തനങ്ങൾ മൂലം ഗവേഷകർക്ക് അവസരങ്ങൾ നഷ്​ടമായത് മനുഷ്യാവകാശ ലംഘനമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.

ഇക്കാര്യം പരിശോധിച്ച് സർവകലാശാല ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു.ഗവേഷണം പൂർത്തിയാക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന അരുൺ ടി. റാം, വി.പി. ഫർഹദ് എന്നിവർക്ക് ഫെലോഷിപ്പ് ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി രജിസ്ട്രാർക്ക് നിർദേശം നൽകി.

സിൻഡിക്കേറ്റ്​ അന്വേഷണം നടത്തി പരാതിയിൽ കഴമ്പുള്ളതായി മനസ്സിലാക്കിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഗൈഡിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ അന്വേഷണ കമ്മിറ്റി ശിപാർശ നൽകിയിട്ടുണ്ട്. 

Tags:    
News Summary - Botany Guide act is Human rights violations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.