നിലമ്പൂർ: ലോകകപ്പ് ഫുട്ബാളിന്റെ ആവേശവുമായി കൂറ്റൻ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച് ചന്തക്കുന്ന് ചെസ് ക്ലബിലെ ബ്രസീല്‍ ആരാധകർ. 187 അടി നീളത്തിലും ആറ് അടി വീതിയിലുമാണ് താഴെ ചന്തക്കുന്നില്‍ ബോര്‍ഡ് സ്ഥാപിച്ചത്. ഇത്തവണത്തെ മുഴുവന്‍ ടീമംഗങ്ങളുടെയും ഫുട്ബാള്‍ ഇതിഹാസം പെലെ, കക്ക, റൊണാള്‍ഡോ എന്നിവരുടെയും ചിത്രങ്ങള്‍ ബോര്‍ഡിലുണ്ട്. 250 അടി നീളത്തിലാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും സ്ഥലപരിമിതി മൂലം കുറക്കുകയായിരുന്നുവെന്ന് ആരാധകർ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. സ്വന്തം ക്ലബിലെ മറ്റ് ടീമുകളുടെ ഫാൻസുമായുള്ള സൗഹൃദ വെല്ലുവിളിയാണ് ബോര്‍ഡ് വെക്കാന്‍ പ്രേരിപ്പിച്ചത്.
രാത്രി അഞ്ച് മണിക്കൂറോളം സമയമെടുത്താണ് കാറ്റാടി മരത്തടികളും ഇരുമ്പുകമ്പികളും ഉപയോഗിച്ച് ബോർഡ് സ്ഥാപിച്ചത്. കേരളത്തില്‍ ഒരു ടീമിനും വേണ്ടി ഇത്ര വലുപ്പത്തില്‍ ബോര്‍ഡ് ആരും സ്ഥാപിച്ചിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു.
നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന ചെസ് ക്ലബ് പ്രവര്‍ത്തകര്‍ ഈ ലോകകപ്പ് വേളയിലും ലഹരിവിരുദ്ധ കാമ്പയിനുകള്‍ ഉള്‍പ്പെടെ നടത്തുന്നുണ്ട്. റോഡ് ഷോയും ആലോചനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.