മമ്പാട്: അർബുധ രോഗം പിടിപെട്ട് ഒന്നരവർഷമായി ചികിത്സയിലുള്ള മമ്പാട് ടാണയിലെ എരഞ്ഞിക്കൽ മോയിൻകുട്ടിയുടെ ഭാര്യ നഫീസ സുമനസ്സുകളുടെ സഹായം തേടുന്നു. മജ്ജയെ ഗുരുതരമായി ബാധിക്കുന്ന ക്ലാസിക് ഹോട്കിൻ ലിംഫോമയെന്ന രോഗത്തിന്റെ ചികിത്സക്കായി നാട്ടുകാരുടെയും കുടുംബങ്ങളുടെയും സഹായത്താൽ ലക്ഷങ്ങളാണ് ഇതുവരെ ചിലവഴിച്ചത്. ഒന്നാംഘട്ട ചികിത്സയിൽ രോഗം ഏറെക്കുറെ ഭേദമായിരുന്നു. എന്നാൽ 56 കാരിയായ നഫീസയുടെ കഴുത്തിൽ വീണ്ടും രോഗം കണ്ടു. മജ്ജമാറ്റി വെക്കണമെന്നാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ ഓങ്കോളജി വിഭാഗം ഡോക്ടർമാർ നിർദേശിച്ചത്. മജ്ജമാറ്റിവെക്കുന്നതിന് മുമ്പുള്ള ഇമ്മ്യൂണോ തെറപ്പി മെഡിക്കൽ കോളജ് ആശുപത്രിയിൽ നടന്നുകൊണ്ടിരിക്കുകയാണ്.
ഒന്നരമാസം കൊണ്ട് ഇമ്മ്യൂണോ തെറപ്പി പൂർത്തീകരിച്ച് മജ്ജ മാറ്റിവെക്കാനുള്ള നടപടി തുടങ്ങും. സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിൽ മജ്ജമാറ്റിവക്കാനുള്ള സംവിധാനം ഇല്ലാത്തതിനാൽ സ്വകാര്യ ആശുപത്രിയെ സമീപിക്കേണ്ടി വരും. 20 ലക്ഷം രൂപയാണ് ചെലവ് കണക്കാക്കുന്നത്. കൂലിപ്പണിക്കാരനായ മോയിൻ കുട്ടിക്ക് നാല് പെൺമക്കളാണുള്ളത്.
നഫീസയുടെ ചികിത്സക്ക് ആവശ്യമായ പണം കണ്ടെത്താനായി മമ്പാട് ഗ്രാമ പഞ്ചായത്തിലെ രാഷ്ട്രീയ, മത- സാമൂഹിക സംഘടനകളും നാട്ടുകാരും ചേർന്ന് കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. എ.പി. അനിൽകുമാർ എം.എൽ.എ മുഖ്യ രക്ഷാധികാരിയായും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ. ശ്രീനിവാസൻ ഉൾപ്പടെയുള്ളവർ രക്ഷാധികാരികളും എൻ. അശോകൻ ചെയർമാനും പരി നൗഷാദ് മാസ്റ്റർ ജനറൽ കൺവീനറും കെ. അബ്ദുസലാം ട്രഷററുമാണ്. കമ്മിറ്റിയുടെ പേരിൽ സൗത്ത് ഇന്ത്യൻ ബാങ്ക് മമ്പാട് പുള്ളിപ്പാടം ബ്രാഞ്ചിൽ ജോയിന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 0888053000004786. ഐ.എഫ്.എസ്.സി കോഡ്: SIBL0000888. എൻ.അശോകൻ (9497741576), പരി നൗഷാദ് മാസ്റ്റർ (9495072360), കെ. അബ്ദുസലാം (8589002882).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.