വോട്ടിൽ കണ്ണുനട്ട്​ സ്​ഥാനാർഥികൾ; പാട്ടുപാടി ജയിപ്പിക്കാൻ ബന്ധുക്കൾ

പാട്ടുപാടി സ്​ഥാനാർഥികളെ ജയിപ്പിക്കാനായി ഗായകരും ഗാനരചയിതാക്കളും തെരഞ്ഞെടുപ്പുകളുടെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ്​. ​​ഏതു പാർട്ടിക്കുവേണ്ടിയും അവർ എല്ലാം മറന്ന്​ പാടും.

പ്രചാരണ വാഹനങ്ങളിൽനിന്ന്​ പാട്ടുകൾ കവലകളിലും ഊടുവഴികളിലും ഒഴുകിപ്പരക്കാറാണ്​ പതിവ്​. സമൂഹമാധ്യമങ്ങളുടെ വരവോടെ പാട്ടുകാരുടെ പ്രവാഹംതന്നെയാണ്​​. മത്സരിക്കുന്ന സ്​ഥാനാർഥികൾക്കുവേണ്ടി മക്കളും ഭാര്യമാരും സഹോദരങ്ങളുമൊക്കെ പാ​ട്ടെഴുതി ചിട്ടപ്പെടുത്തിക്കൊടുക്കുന്ന കാഴ്​ചകളുമുണ്ട്​ ഇത്തവണ.

ഇണ്ണിയും റുമൈസയും

വീണ്ടും പാടാം സഖീ നിനക്കായ്, വിജയഗാനം ഞാൻ...

മക്കരപ്പറമ്പ്: പഞ്ചായത്ത് ഒമ്പതാം വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന കളത്തിങ്ങൽ റുമൈസക്ക് വേണ്ടി പ്രചാരണഗാനം പാടിയിരിക്കുന്നത് പ്രിയതമൻ തന്നെ. കാളാവ് അങ്ങാടിയിലെ വ്യാപാരി കളത്തിങ്ങൽ കുഞ്ഞിമൊയ്തീൻ എന്ന ഇണ്ണിയാണ് ഭാര്യയുടെ വിജയത്തിനായി ഗായകവേഷത്തിലെത്തിയത്.

ചെറുപ്പം മുതൽ വിവിധ വേദികളിലും വിദേശരാജ്യങ്ങളിലും മാപ്പിളപ്പാട്ടുകൾ പാടി ശ്രദ്ധേയനായ ഇണ്ണിയുടെ കച്ചവടം സ്ഥാപനത്തി െൻറ പിൻവശത്ത് 'ആർക്കും പാടാ' നുള്ള ഇടവും വർഷങ്ങളായുണ്ട്. സാമൂഹികപ്രവർത്തകയും അയൽക്കൂട്ടം സംഘാടകയുമായ റുമൈസക്ക് വേണ്ടി ഇണ്ണി പാടിയ ഗാനങ്ങൾ നാട്ടിൽ വൈറലാണിപ്പോൾ. ചട്ടിപ്പറമ്പ് നെല്ലോളിപ്പറമ്പിലെ പുള്ളിയിൽ ഇബ്രാഹീമി െൻറയും പാലോളി ഷറഫുന്നീസയുടെയും മകളായ റുമൈസ. ആദ്യമായാണ് മത്സരരംഗത്ത്. നവാസ് വെള്ളില എഴുതിയ വരികളാണ് ഇണ്ണി ഭാര്യക്കുവേണ്ടി പാടിയത്.

ഫാത്തിമ റഹീം

കാരുണ്യം പാട്ടാക്കരുതെന്ന് സ്ഥാനാർഥി

പരപ്പനങ്ങാടി: ത​െൻറ ജീവകാരുണ്യപ്രവർത്തനങ്ങൾ പാട്ടാക്കിയത് ഒഴിവാക്കണമെന്ന നിർദേശവുമായി എത്തിയ സ്​ഥാനാർഥിയുമുണ്ട്​ കൂട്ടത്തിൽ. പരപ്പനങ്ങാടി 13ാം വാർഡിൽ യു.ഡി.എഫ് സ്വതന്ത്രയായി മത്സരിക്കുന്ന ഫാത്തിമ റഹീമാണ് ഇത്തരം സേവനങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും പാട്ട്​ മാറ്റണമെന്നും സഹപ്രവർത്തകരോട് ആവശ്യപ്പെട്ടത്​.

'ഗുണമുള്ള ചിരിയുള്ള വികസന നനവുള്ള കരുണയിൽ ഫാത്തിമ്മ' എന്നു തുടങ്ങുന്ന പാട്ട് ഇതോടെ പിൻവലിക്കേണ്ടിവന്നു. വരികളിൽ എതിർപ്പുള്ളഭാഗം വെട്ടിമാറ്റി വീണ്ടും പാട്ട് പുറത്തിറക്കാനൊരുങ്ങുകയാണ് രചയിതാവ് ഷമീർ കോണിയത്ത്.

പി.ടി അരീക്കോട് കൊണ്ടോട്ടിയിലെ കടയിൽ

'മരുപ്പച്ച'യിൽ വരികളുടെ പൂക്കാലം

കൊണ്ടോട്ടി: പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവ് പി.ടി. അബ്​ദുറഹിമാൻ എന്ന പി.ടി. അരീക്കോടിന്​ തെരഞ്ഞെടുപ്പുകാലം വന്നാൽ തിരക്കൊഴിയില്ല. കൊണ്ടോട്ടിയിൽ ത‍െൻറ ഉടമസ്​ഥതയിലുള്ള 'മരുപ്പച്ച' കൂൾബാറിലിരുന്നും തിരക്കുകൾക്കിടയിലും സ്ഥാനാർഥികൾക്ക് വരികൾ ​പ്രവഹിക്കും. സ്​ഥാനാർഥിയുടെ പേരും ചിഹ്നവും പറഞ്ഞുനൽകിയാൽ മതി. പി.ടിയുടെ ഒന്നാന്തരം വരികൾ നിമിഷങ്ങൾക്കകം റെഡി. അമ്പതോളം പാട്ടുകൾ ഇപ്പോൾ തന്നെ എഴുതി. ഇനിയുമേറെ പേർ ആവശ്യപ്പെട്ടിട്ടുണ്ട്​​. കൊണ്ടോട്ടിയിലും അരീക്കോടും കൂൾബാർ നടത്തിപ്പുകാരനാണ്. കടയിലെ തിരക്കിനിടെ വരുന്ന വരികൾ അപ്പോൾതന്നെ മൊബൈലിൽ കുറിച്ചുവെക്കും.

കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് ദിവസങ്ങളോളം സ്​റ്റുഡിയോകളിൽ രാത്രി ഉറങ്ങിയിട്ടുണ്ടെന്ന് പി.ടി പറഞ്ഞു. മികച്ച മാപ്പിളപ്പാട്ട്​ രചയിതാവിനുള്ള കേരള മാപ്പിളകല അക്കാദമിയുടെ ശിഹാബ് തങ്ങൾ പുരസ്കാരമടക്കം 36 ഓളം പുരസ്​കാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. 12 വർഷത്തോളം പ്രവാസിയുമായിരുന്നു. ആറ് സിനിമകൾക്കും നിരവധി ഹോം സിനിമകൾക്കുമടക്കം അഞ്ഞൂറിലേറെ ഗാനങ്ങൾ രചിച്ചു. ചെമ്രക്കാട്ടൂർ സ്വദേശിയാണ്.

മക്കരപ്പറമ്പ് പഞ്ചായത്ത് അംഗമായിരുന്ന ഹൻഷില പട്ടാക്കൽ

ഉമ്മക്കും ഭർതൃസഹോദരനും ഹൻഷിലയുടെ 'പാട്ടാക്കൽ'

മലപ്പുറം: 'ആർക്കും പ്രിയമുള്ള നാടിൻ മനസ്സുള്ള കുഞ്ഞുട്ടി വന്നല്ലോ നമ്മൾക്കൊപ്പം, വാർഡിൽ തിളങ്ങുന്ന വികസനം നൽകീടാൻ നാടിൻ പ്രിയമുള്ള താരം വന്നേ...' സ്വന്തം വരികൾ ഹൻഷില പട്ടാക്കൽ പാടുന്നത് ഭർതൃസഹോദര െൻറ തെരഞ്ഞെടുപ്പ് വിജയത്തിനാണ്. മക്കരപ്പറമ്പ് പഞ്ചായത്തിലെ ആറാം വാർഡിൽ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന പട്ടാക്കൽ കുഞ്ഞുട്ടി എന്ന ഹബീബുല്ലയുടെ പ്രചാരണഗാനം ഹൻഷില ആലപിക്കുന്നത് കുടുംബത്തിൽനിന്നൊരാൾ മത്സരിക്കുന്നതുകൊണ്ട് മാത്രമല്ല, പിൻഗാമിക്കുവേണ്ടി കൂടിയാണ് പാട്ടെന്ന് ചുരുക്കം. 2015ൽ മത്സരിച്ച്​ ഈ വാർഡ് ആദ്യമായി വെൽഫെയർ പാർട്ടിക്ക് സമ്മാനിച്ചയാൾ കൂടിയാണ്​ ഹൻഷില.

തിരൂരങ്ങാടി നഗരസഭാംഗം ഹബീബയുടെയും പതിനാറുങ്ങൽ ബഷീറി െൻറയും മകളാണ്. ഉമ്മ ഹബീബ ഇത്തവണ തിരൂരങ്ങാടി നഗരസഭയിലെ 11ാം വാർഡിൽനിന്ന് യു.ഡി.എഫ് സ്​ഥാനാർഥി‍യായി ജനവിധിതേടുമ്പോൾ മകൾ വെറുതെയിരിക്കുമോ. അവർക്കുവേണ്ടിയും പാടി. വളാഞ്ചേരി നഗരസഭ, നന്നംമുക്ക്, അങ്ങാടിപ്പുറം തുടങ്ങിയ പഞ്ചായത്തുകളിലെ സ്ഥാനാർഥികൾക്ക് വേണ്ടിയും പാടുന്നുണ്ട്. പട്ടാക്കൽ സെയ്ഫ് റഹ്മാ െൻറ ഭാര്യയും ഹിഷാൻ, സിയ, ദിയ എന്നിവരുടെ ഉമ്മയുമാണ്.

റാഷിദും ഭാര്യ നുസൈബയും

പ്രിയനുമാത്രം ഞാൻ

കോട്ടക്കൽ: ഭർത്താവ് സ്ഥാനാർഥിയായി ​പ്രചാരണത്തിനിറങ്ങുമ്പോൾ ഭാര്യ ഒന്നുംനോക്കിയില്ല. അസ്സലായി ഒരു പ്രചാരണഗാനംതന്നെ പാടിക്കൊടുത്തു. കോട്ടക്കൽ നഗരസഭയിലെ അഞ്ചാം ഡിവിഷനായ പാലപ്പുറയിലെ യു.ഡി.എഫ് സ്​ഥാനാർഥി കെ.പി.എ. റാഷിദിനു​​ വേണ്ടിയാണ്​ ഭാര്യ നുസൈബ പാട്ടുപാടിയത്​.

സഹോദരനായ അബ്​ദുൽ കരീമാണ് പാട്ടൊരുക്കിയത്. എടവണ്ണ ജാമിഅ: നദ്്വിയ അറബിക് കോളജിലെ പoനകാലത്ത് കലാപ്രതിഭയായിരുന്നു. മലപ്പുറത്തായിരുന്നു റെക്കോഡിങ്. റമിൻ റാഷിദ്, റിദാൻ റാഷിദ് എന്നിവർ മക്കളാണ്. യൂത്ത് ലീഗ് വൈസ് പ്രസിഡൻറ് കൂടിയാണ് റാഷിദ്. 

ബഷീർ,     ബാസിൽ മുന്നാസ്

ബാപ്പക്കായി ബാസിലി​െൻറ പാട്ട്

തിരൂരങ്ങാടി: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്​ഥാനാർഥിയായ പിതാവിനെ ജയിപ്പിക്കാൻ പാട്ടുപാടുന്നത് മകൻ. തെന്നല ഗ്രാമപഞ്ചായത്തിൽ 10ാം വാർഡിൽ മത്സരിക്കുന്ന യു.ഡി.എഫ് സ്​ഥാനാർഥി ബഷീർ രണ്ടത്താണിക്കാണ് 11 വയസ്സുകാരനായ മകൻ ബാസിൽ മുന്നാസ് പാട്ടുപാടുന്നത്. ബഷീർ രണ്ടത്താണിയും അനുജൻ അഷ്‌കർ രണ്ടത്താണിയുമാണ് രചന നിർവഹിച്ചത്.

മാപ്പിളപ്പാട്ട് ഗായകനും രചയിതാവുമായിരുന്ന രണ്ടത്താണി ഹംസയുടെ മക്കളാണ് ഇരുവരും. ബാസിൽ മുന്നാസും സംഗീതരംഗത്ത്​ സജീവമാണ്. കോവിഡ് പശ്ചാത്തലത്തിൽ പ്രചാരണങ്ങൾ അധികവും സമൂഹ മാധ്യമങ്ങളിലായതിനാൽ മകനെ കൊണ്ടുതന്നെ പാട്ടുപാടിക്കുകയായിരുന്നെന്ന് ബഷീർ പറഞ്ഞു. വിജയപ്രതീക്ഷയിലാണ് ബഷീർ.

Tags:    
News Summary - Candidates eyeing votes; Relatives to win the song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.