ചങ്ങരംകുളം: കോവിഡ് മഹാമാരിയിൽ മരണം പെരുകുേമ്പാൾ സൗഹാർദ മാതൃക പങ്കുവെക്കുകയാണ് രണ്ട് യുവാക്കൾ. ഖബർ കിളക്കുന്നതിന് തടസ്സം നേരിട്ടപ്പോഴാണ് ചങ്ങരംകുളം ചിറവല്ലൂരില്‍ സാജൻ, ജെറി എന്നീ യുവാക്കൾ മത സൗഹാർദത്തിെൻറ മാതൃകയായത്.
കഴിഞ്ഞ ദിവസം കോവിഡ് മൂലം മരിച്ച രണ്ട് മൃതദേഹങ്ങള്‍ക്ക് ഖബര്‍ കിളക്കുന്നതിനിടെയാണ് പാറ കണ്ടതിനെ തുടര്‍ന്ന് നിര്‍മാണം തടസ്സപ്പെട്ടത്.
ഇതോടെ സാജൻ ചിറവല്ലൂര്‍ ജെറി എന്ന വ്യക്തിയുടെ മണ്ണുമാന്തിയന്ത്രവുമായി പള്ളിക്കാട്ടിൽ ഖബറൊരുക്കാൻ എത്തുകയായിരുന്നു. ഇതിനോടകം പ്രതിഫലം വാങ്ങാതെ അഞ്ചോളം ഖബറിടങ്ങളാണ് സാജന് കുഴിച്ചു നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.