മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് ശാന്തപുരം ചുങ്കം അൽമദ് റസത്തുൽ ഇസ്ലാമിയ വിദ്യാർഥികൾ സമാഹരിച്ച തുക മദ്റസ പ്രിൻസിപ്പൽ സി.പി. മുഹമ്മദ് സ്വാലിഹിൽനിന്ന്
ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് എം. അബ്ദുല്ല ഏറ്റുവാങ്ങുന്നു
ശാന്തപുരം: നിർധനരും നിരാലംബരുമായ രോഗികൾക്ക് ആശ്വാസം നൽകുന്ന ‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് ശാന്തപുരം ചുങ്കം അൽ മദ്റസത്തുൽ ഇസ്ലാമിയ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. മദ്റസയിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ സി.പി. മുഹമ്മദ് സ്വാലിഹിൽനിന്ന് മാധ്യമം ഹെൽത്ത് കെയർ എക്സിക്യൂട്ടിവ് എം. അബ്ദുല്ല തുക ഏറ്റുവാങ്ങി.
ഏറ്റവും കൂടുതൽ സംഖ്യ സമാഹരിച്ച വിദ്യാർഥികളായ വി. മുഹമ്മദ് റിഫാൻ, പി. അബ്ശാൻ, പി. ഹഷ് വി നിയാസ്, മാജിദ് ഫായിസ് മുസ്തഫ, എം. അംന, എൻ.കെ. മുഹമ്മദ് ഷിഫിൻ, ഇല്ലിക്കൽ നൈന മെഹ്റിൻ, ഐദ് ബക്കർ, മദ്റസ ബെസ്റ്റ് മെൻറ്റർ സി.പി. മുഹമ്മദ് സ്വാലിഹ് എന്നിവരെ ‘മാധ്യമ’ത്തിന്റെ ഉപഹാരം നൽകി ആദരിച്ചു. മദ്റസ കമ്മിറ്റി പ്രസിഡന്റ് കെ.വി. മുഹമ്മദ് അലി, ജനറൽ സെക്രട്ടറി എ.കെ. യൂസുഫ്, സെക്രട്ടറി എം.ടി. കുട്ടിഹസൻ, വൈസ് പ്രിൻസിപ്പൽ എം.കെ. നുസൈബ, മദ്റസ ലീഡർ പി. ഫാദിൽ അഹ് മദ്, മാധ്യമം ശാന്തപുരം ഏരിയ കോഓഡിനേറ്റർ ഇ.കെ. അബ്ദുൽ റഷീദ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.