മലപ്പുറം മച്ചിങ്ങൽ ചീനി മരം പൊട്ടി വാഹനങ്ങൾ ക്ക് മുകളിൽ വീണ് ഗതാഗതം തടസ്സപ്പെട്ടപ്പോൾ
മലപ്പുറം: നഗരത്തിലും പരിസരങ്ങളിലും കനത്ത വേനൽമഴയും കാറ്റും. ശനിയാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് മഴ ആരംഭിച്ചത്.
ഉച്ച വരെ കടുത്ത ചൂടായിരുന്നു. കാറ്റിലും മഴയിലും നിരവധി സ്ഥലങ്ങളിൽ തണൽ മരങ്ങൾ മുറിഞ്ഞുവീണു. മലപ്പുറം മച്ചിങ്ങലിൽ ചീനി മരം പൊട്ടി വാഹനങ്ങൾക്ക് മുകളിൽ വീണ് ഗതാഗതം തടസ്സപ്പെട്ടു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുകയാണ്. മലപ്പുറത്ത് കാലാവസ്ഥാകേന്ദ്രം നേരത്തെ തന്നെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.