എടവണ്ണ: പാചക വാതക സിലിണ്ടർ ചോർന്ന് എടവണ്ണ കുണ്ടുതോട് ചെറുമണ്ണിലെ ഹോട്ടലിൽ തീപിടിത്തം. ഹോട്ടൽ നടത്തിപ്പുകാരനും ഭാര്യയും മകനും ഉൾെപ്പടെ അഞ്ചുപേർക്ക് പൊള്ളലേറ്റു. ഹോട്ടലുടമ കുണ്ടുതോട് കുരിശുംപടി ആലങ്ങാടൻ വിശ്വനാഥൻ (52), ഭാര്യ വിജയലക്ഷ്മി (42), മകൻ സനജ് (അഭി -22), ഹോട്ടലിലെ തൊഴിലാളികളായ എടവണ്ണ കല്ലിടുമ്പ് പുളിക്കൽ പറമ്പിൽ ബിന്ദു (48), മമ്പാട് സ്വദേശി ഉമ്മർ എന്നിവർക്കാണ് പരിക്കേറ്റത്.
ഉമ്മറിനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ ചെറുമണ്ണ് സുൽത്താൻ പാലസിനു സമീപത്തെ വി.എസ് ഹോട്ടലിലായിരുന്നു തീപിടിത്തം.
പാചകത്തിനിടെ സിലിണ്ടറിന്റെ റെഗുലേറ്ററിലൂടെയാണ് വാതകച്ചോർച്ചയുണ്ടായത്. തിരുവാലി അഗ്നിരക്ഷസേനയും സന്നദ്ധ സേവന രക്ഷാപ്രവർത്തന സംഘടനായ എമർജൻസി റെസ്ക്യൂ ഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.